കോട്ടയം : 21- 10- 2020 ന് ബസ്സ് ജീവനക്കാർക്കായി സർക്കാർ മാർഗനിർദേശം പുറപ്പെടുവിച്ചു. ബസ്സിൽ യാത്ര ചെയ്യുന്ന യാത്രക്കാരോട് എങ്ങനെ പെരുമാറണം എന്നുള്ള ചട്ടങ്ങൾ ഇതിൽ പറയുന്നുണ്ട്. മാർഗനിർദേശം പുറപ്പെടുവിച്ച അന്നുതന്നെ കോട്ടയത്തെ സംഭവിച്ചത് മറ്റൊന്നാണ്. അപകടകരമായി ബസ് ഓടിച്ചതിൽ ചോദ്യം ചെയ്ത ബൈക്ക് യാത്രക്കാരനെ ബസ് ജീവനക്കാരനെ മർദ്ദിച്ചു. കോട്ടയം കുറുപ്പന്തറയിൽ വൈകിട്ടാണ് സംഭവം ഉണ്ടായത്. പുതുപ്പള്ളി സ്വദേശി ബിപിൻ വർഗീസ് ആണ് യാത്രികൻ . ആവേ മരിയ എന്ന ബസ്സിലെ ഡ്രൈവറും കണ്ടക്ടറും ചേർന്നാണ് മർദ്ദിച്ചത്.
ബൈക്കിൽ യാത്ര ചെയ്യുകയായിരുന്നു ബിബിനും സഹോദരനും . അപകടകരമായ രീതിയിൽ ഓടിച്ചുവന്ന ബസ്സിനെ പിൻഭാഗം ബൈക്കിൽ ഉണ്ടായിരുന്ന ബിബിൻ ചെറുതായി തട്ടി. നിർത്താതെ മുന്നോട്ടുപോയ ബസ് ജീവനക്കാരോട് സംസാരിക്കാൻ ബിബിനും സഹോദരനും അടുത്ത ജംഗ്ഷനിൽ എത്തി. ഡ്രൈവറും കണ്ടക്ടറും ബസിൽ നിന്ന് ഇറങ്ങി മർദിക്കാൻ തുടങ്ങി യാത്രക്കാർ ദൃശ്യം മൊബൈലിൽ പകർത്തി പുറത്തുവിട്ടു.

