10 ലക്ഷത്തിൻ്റെ വെള്ളിത്തൊട്ടിൽ, ചേട്ടൻ്റെ കുഞ്ഞിന് അനിയൻ്റെ സമ്മാനം, കുഞ്ഞതിഥിക്കായി കാത്തിരിക്കുന്നു സർജ ഫാമിലി

അന്തരിച്ച നടൻ ധ്രുവ് സർജയ്ക്കും ഭാര്യയും നടിയുമായ മേഘ്ന രാജിനും ആദ്യത്തെ കൺമണി ജനിക്കുന്നതിന്റെ സന്തോഷത്തിലാണ് സർജ ഫാമിലി. ചിരുവിന്റെ അകാല മരണം നൽകിയ കടുത്ത വേദനയിലും ചീരുവിൻ്റെ കുഞ്ഞിനെ വരവേൽക്കാനുള്ള വലിയ ആഘോഷങ്ങളാണ് താര കുടുംബം .

ഇപ്പോഴിതാ, കുഞ്ഞതിഥിയ്ക്കായി 10 ലക്ഷം രൂപയുടെ വെള്ളിതൊട്ടിലൊരുക്കി കാത്തിരിക്കുകയാണ് ചിരുവിന്റെ അനിയനും കന്നഡ സിനിമയിലെ യങ് സൂപ്പർസ്റ്റാറുമായ ധ്രുവ് സർജ. ബന്ധുവായ സുരാജ് സർജക്ക് ഒപ്പമാണ് ധ്രുവ് തൊട്ടിൽ വാങ്ങാനെത്തിയത്

ധ്രുവവും ചീരുവും ചേട്ടനും അനിയനും എന്നതിനപ്പുറം അടുത്ത സുഹൃത്തുക്കള്‍ കൂടിയായിരുന്നു. ഇപ്പോഴും ചിരുവിന്റെ വേർപാടിൽ നിന്നു മുക്തനായിട്ടില്ലെങ്കിലും ചിരുവിന്റെ അസാന്നിധ്യത്തില്‍ മേഘ്‌നയ്ക്ക് ശക്തമായ പിന്തുണ നല്‍കി ധ്രുവ ഒപ്പമുണ്ട്.

തൊട്ടില്‍ പിടിച്ചു നില്‍ക്കുന്ന ധ്രുവയുടെ ചിത്രം ഇതിനകം സോഷ്യൽ മീഡിയയിൽ വൈറലാണ്.

Share
അഭിപ്രായം എഴുതാം