കോഴിക്കോട് : ജില്ലയിൽ ബുധനാഴ്ച (21/10/2020) 1158 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇവരിൽ 1113 പേർക്കും സമ്പർക്കം വഴിയാണ് രോഗബാധ. 43 പേരുടെ ഉറവിടം വ്യക്തമല്ല. 7 ആരോഗ്യ പ്രവർത്തകർക്ക് രോഗം ബാധിച്ചിട്ടുണ്ട്. വിദേശത്ത് നിന്ന് എത്തിയ രണ്ടു പേരാണ് പോസിറ്റീവായത്. ജില്ലയിലെ കൊവിഡ് ആശുപത്രികൾ, എഫ്.എൽ.ടി.സി കൾ എന്നിവിടങ്ങളിൽ ചികിത്സയിലായിരുന്ന 705 പേർ കൂടി രോഗമുക്തിനേടി ആശുപത്രി വിട്ടു.
ഇന്നലെ 8,355 പേരെ പരിശോധനയ്ക്ക് വിധേയരാക്കി. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 14.31 ശതമാനം. ചികിത്സയിലുള്ള കോഴിക്കോട് സ്വദേശികളുടെ എണ്ണം 10,962 ആയി.

