അമരാവതി: ആന്ധ്രാപ്രദേശിലെ എല്ലാ സ്‌കൂളുകളും നവംബര്‍ രണ്ടിന് തുറക്കാന്‍ മുഖ്യമന്ത്രി വൈഎസ് ജഗ്ഗന്‍മോഹന്‍ റെഡ്ഡി നിര്‍ദേശം നല്‍കി. കൊവിഡിന് ശേഷം ഇന്ത്യയില്‍ ആദ്യം സ്‌കൂളുകള്‍ പൂര്‍ണമായും തുറക്കുന്ന സംസ്ഥാനവും അതോടെ ആന്ധ്രാപ്രദേശാവും.
വീഡിയോ കോണ്‍ഫറന്‍സിലൂടെ ജില്ലാ കളക്ടര്‍മാരുമായും ജില്ലാ പൊലീസ് മേധാവിമാരുമായി സംസാരിക്കുന്നതിനിടെയാണ് സ്‌കൂളുകള്‍ തുറക്കാന്‍ തീരുമാനിച്ച വിവരം ജഗന്‍ പ്രഖ്യാപിച്ചത്. ഒന്ന്, മൂന്ന്, അഞ്ച്, ഏഴ് ക്ലാസുകളിലെ വിദ്യാര്‍ത്ഥികള്‍ക്ക് ഒരു ദിവസവും രണ്ട്, നാല്, ആറ്, എട്ട് ക്ലാസുകളിലെ കുട്ടികള്‍ക്ക് അടുത്ത ദിവസവും എന്ന രീതിയില്‍ ഇടവിട്ട ദിവസങ്ങളിലാവും ക്ലാസുകള്‍ നടത്തുക.
750-ലേറെ വിദ്യാര്‍ത്ഥികളുള്ള സ്‌കൂളുകളില്‍ മൂന്ന് ദിവസത്തിലൊരിക്കലാവും ക്ലാസുകളുണ്ടാവുക. സ്‌കൂളിലേക്ക് വരാന്‍ കഴിയാത്തവര്‍ക്കും കോവിഡ് ഭീതി മൂലം വരാന്‍ താത്പര്യമില്ലാത്തവര്‍ക്കും ഓണ്‍ലൈനില്‍ പഠനം തുടരാനും അവസരമുണ്ടാവും.

