ലണ്ടന്‍: ഈ വര്‍ഷം ടോക്കിയോയില്‍ നടക്കുന്ന ഒളിമ്പിക് ഗെയിംസിനെ ലക്ഷ്യമിട്ട് റഷ്യന്‍ ഹാക്കര്‍മാര്‍ പ്രവര്‍ത്തിച്ചതായി യുകെ ദേശീയ സൈബര്‍ സുരക്ഷാ കേന്ദ്രം. ഗെയിംസ് 2021 വരെ മാറ്റിവയ്ക്കുന്നതിന് മുമ്പാണ് സൈബര്‍ ആക്രമണം നടന്നത്. സംഭവത്തില്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്കും സംഘടനകള്‍ക്കുമെതിരെ റഷ്യയുടെ ജിആര്‍യു സൈനിക രഹസ്യാന്വേഷണം അന്വേഷണം നടത്തിയതായും യുകെ വിദേശകാര്യ ഓഫീസ് അറിയിച്ചു
അതേസമയം, ഒളിമ്പിക്സ് നടത്തിപ്പ് തകര്‍ക്കാനുള്ള ശ്രമം ഭാവിയിലും അനുവദിക്കില്ലെന്നും വിഷയം ഗൗരവകരമായി കാണുന്നുണ്ടെന്നും ജാപ്പനീസ് വക്താവ് പറഞ്ഞു. ഇരു രാജ്യങ്ങളില്‍ നിന്നും വിവരങ്ങള്‍ ശേഖരിക്കുന്നുണ്ട്. ഇതുവരെ മറ്റ് സൂചനകളൊന്നും ലഭിച്ചിട്ടില്ല. ടോക്കിയോ ഒളിമ്പിക്സിന്റെ വിജയം ഉറപ്പാക്കുമെന്നും ജാപ്പനീസ് വക്താവ് പറഞ്ഞു.