ശ്രീനഗര്‍: കശ്മീരിലെ അനന്ത്നാഗ് ജില്ലയില്‍ പൊലീസ് ഇന്‍സ്പെക്ടറെ തീവ്രവാദികള്‍ വെടിവച്ച് കൊന്നു. പള്ളിയില്‍ നിന്ന് പ്രാര്‍ത്ഥന കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന ഇന്‍സ്പെക്ടര്‍ മുഹമ്മദ് അഷ്റഫിന് നേരെ തീവ്രവാദികള്‍ വെടിവയ്ക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഇന്‍സ്പെക്ടര്‍ മുഹമ്മദ് അഷ്റഫ് ഭട്ടിനെ ബിജ്ബെഹാരയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും അപ്പോഴെക്കും മരണം സംഭവിച്ചതായി ഡോക്ടര്‍മാര്‍ പറഞ്ഞു