അമേരിക്കയിൽ ഗൂഗിളിനെതിരേ കേസ്

ന്യൂയോര്‍ക്ക്: ഗൂഗിളിനെതിരെ അമേരിക്കന്‍ ജസ്റ്റിസ് ഡിപ്പാര്‍ട്ട്മെന്റ് കേസ് എടുത്തു.

എതിരാളികള്‍ക്കും, ഉപയോക്താക്കള്‍ക്കും എതിരെ ഇന്റര്‍നെറ്റ് സെര്‍ച്ചില്‍ ഗൂഗിളിനുള്ള മേധാവിത്വം ദോഷകരമായ രീതിയില്‍ ദുരുപയോഗം ചെയ്തു എന്നാരോപിച്ചാണ് കേസ്.

അറ്റോര്‍ണി ജനറല്‍ വില്യം ബാര്‍ ആണ് ഈ നിയമ നടപടികള്‍ക്ക് നേതൃത്വം നല്‍കുന്നത്. ഗൂഗിളിന് എതിരായി ഇപ്പോള്‍ എടുത്തിരിക്കുന്ന നടപടി ഗൂഗിളില്‍ മാത്രം ഒതുങ്ങില്ലെന്നാണ് ടെക് വിദഗ്ധര്‍ പറയുന്നത്.

ആല്‍ഫബെറ്റിന് കീഴിലുള്ള ഗൂഗിള്‍ നേരിടുന്ന ആദ്യത്തെ ആന്റിട്രസ്റ്റ് കേസാണ് ഇത്. തങ്ങള്‍ എതിരാളികള്‍ക്ക് തടസമാകുന്നില്ല. എതിരാളികൾക്കും എല്ലാം ഇന്റര്‍നെറ്റില്‍ ഒരു ക്ലിക്കില്‍ തന്നെ ലഭിക്കുമല്ലോ എന്നാണ് ഗൂഗിളിന്റെ ചോദ്യം.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →