റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

തദ്ദേശ സ്ഥാപനങ്ങളിൽ ഓഡിറ്റ് വേണ്ടെന്ന തീരുമാനം അഴിമതി മൂടിവയ്ക്കാനെന്ന് രമേശ് ചെന്നിത്തല

October 20, 2020 - 3:27 pm

തിരുവനന്തപുരം: തദ്ദേശസ്ഥാപനങ്ങളിൽ ഓഡിറ്റ് വേണ്ടെന്ന തീരുമാനം അഴിമതി മൂടിവെക്കാനെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഓഡിറ്റ് ഡയറക്ടറുടെ തീരുമാനം ചട്ട വിരുദ്ധമാണ്. ലോക്കൽ ഫണ്ട് ഓഡിറ്റ് ഡയറക്ടർക്ക് അത്തരമൊരു നിർദ്ദേശം നൽകാനാവില്ല. ഓഡിറ്റ് ഡയറക്ടറെ പ്രോസിക്യൂട്ട് ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

വൻ അഴിമതിയാണ് സർക്കാർ മൂടിവയ്ക്കാൻ ശ്രമിക്കുന്നത്. ഇതുവരെ നടത്തിയ ഓഡിറ്റിന്‍റെ റിപ്പോർട്ട് തടഞ്ഞുവെക്കാനും നിർദ്ദേശമുണ്ട്. ധനകാര്യവകുപ്പിന്‍റെ നിർദ്ദേശം വന്നിട്ട് റിപ്പോർട്ട് പുറത്തു വിട്ടാൽ മതി എന്നാണ് തീരുമാനം. ധനകാര്യ കമ്മീഷന്‍റെ ശുപാർശ അനുസരിച്ചുള്ള ഗ്രാന്‍ഡ് ലഭിക്കുന്നതിനുള്ള മർഗനിർദ്ദേശം വരുന്നത് വരെ ഓഡിറ്റ് നിർത്തിവെയ്ക്കാനും തീരുമാനമുണ്ട്.

ലൈഫ് പദ്ധതി ഉൾപ്പെടെയുള്ള അഴിമതികൾ പുറത്തു വരുമെന്നാണ് സർക്കാരിൻ്റെ ഭയമെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു.
തദ്ദേശ സ്ഥാപനങ്ങളിലെ ഗുരുതര അഴിമതികൾ മൂടിവെയ്ക്കാനാണ് ശ്രമം. ലോക്കൽ ഫണ്ട് ഓഡിറ്റ് ആക്ടിന് ഘടക വിരുദ്ധമായ നടപടിയാണിതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

തദ്ദേശ സ്ഥാപനങ്ങളിലെ വാർഷിക കണക്കുകൾ മാത്രം ഓഡിറ്റ് ചെയ്ത് റിപ്പോർട്ട് പുറത്തിറക്കാനാണ് ശ്രമം. ഫിന്യാൻഷ്യൽ ഓഡിറ്റിംഗ് മാത്രം മതിയെന്ന് തീരുമാനം. ഓഡിറ്റ് ഇല്ലാതാക്കാനുള്ള നീക്കം അംഗീകരിക്കാനാവില്ല. അടിയന്തിരമായി നടപടി പിൻവലിക്കണം. അല്ലെങ്കിൽ പ്രതിപക്ഷം നിയമ നടപടിയുമായി മുന്നോട്ട് പോകുമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *