വരവരറാവു ഉൾപ്പടെയുള്ള സാമൂഹ്യ പ്രവർത്തകർ ‘വാക്കുകൾ ‘ പ്രയോഗിച്ച കുറ്റത്തിനാണ് തടവിൽ കഴിയുന്നതെന്ന് ശശി തരൂർ

ന്യൂഡൽഹി: വാക്കുകളുടെ പേരിലാണ് ഇന്ത്യയിലെ നിരവധി സാമൂഹ്യ പ്രവർത്തകർ ജയിൽവാസമനുഭവിക്കുന്നതെന്ന് കോൺഗ്രസ് നേതാവും
എം പിയുമായ ശശി തരൂർ. സിംബയോസിസ് ഇൻ്റർനാഷണൽ യൂണിവേഴ്സിറ്റിയുടെ ലിറ്റററി ഫെസ്റ്റിവലിൽ വീഡിയോ കോൺഫറൻസിലൂടെ സംസാരിക്കുകയായിരുന്നു ശശി തരൂർ.

“സാമൂഹ്യ പ്രവർത്തകരും എഴുത്തുകാരുമായ വരവരറാവു, സുധ ഭരദ്വാജ്, ആനന്ദ് തെൽതുംദെ എന്നിവരുൾപ്പെടെ നിരവധി പേർ തടങ്കലിലാണ്. ഇവർ ആരെയും മർദിച്ചിട്ടില്ല, കല്ലെറിഞ്ഞിട്ടില്ല , തോക്ക് കൈവശം വയ്ക്കുക പോലും ചെയ്തിട്ടില്ല. പക്ഷേ ഇവർ വാക്കുകളും ആശയങ്ങളും മുന്നോട്ടുവച്ചു. വാക്കുകൾ വാളിനേക്കാൾ മാരകമാണെന്ന് ഭരണകൂടം തിരിച്ചറിയുന്നു ” ശശി തരൂർ പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →