ബാലിയ വെടിവയ്പ്: അന്വേഷണത്തില്‍ നിന്നും എംഎല്‍എ വിട്ട് നില്‍ക്കണമെന്ന് ബിജെപിയുടെ മുന്നറിയിപ്പ്

ന്യൂഡല്‍ഹി: ബാലിയ വെടിവെപ്പുമായി ബന്ധപ്പെട്ട് യുപി എംഎല്‍എ സുരേന്ദ്ര സിങിന്റെ പ്രസ്താവനകളില്‍ അതൃപ്തിയുമായി ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നദ്ദ. തന്റെ കൂട്ടാളിയായ കുറ്റവാളിയെ പിന്തുണച്ച എംഎല്‍എയുടെ പ്രസ്താവനയ്‌ക്കെതിരേയാണ് നദ്ദയുടെ മുന്നറിയിപ്പ്. അന്വേഷണത്തില്‍ നിന്നും എംഎല്‍എ വിട്ട് നില്‍ക്കണമെന്നാണ് യുപി സംസ്ഥാന ബിജെപി അധ്യക്ഷന്‍ കൂടിയായ നദ്ദ സ്വതന്ത്ര ദേവ് സിങിന് നല്‍കിയിരിക്കുകയാണ്.

സംസ്ഥാന സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെയും പോലിസിന്റെയും സാന്നിധ്യത്തില്‍ 46 കാരനായ ജയപ്രകാശിനെ വെടിവച്ചു കൊലപ്പെടുത്തിയ സംഭവത്തെയാണ് ബിജെപി എംഎല്‍എ സുരേന്ദ്ര സിങ് ന്യായീകരിച്ചത്. സ്വയം പ്രതിരോധത്തിനു വേണ്ടിയാണ് വെടിയുതിര്‍ത്തതെന്നാണ് എംഎല്‍എയുടെ അഭിപ്രായം. ഇദ്ദേഹത്തിന്റെ അടുത്ത അനുയായിയായ ബിജെപി പ്രവര്‍ത്തകന്‍ ധീരേന്ദ്ര സിങ്ങാണ് ജയപ്രകാശിനെ വെടിവച്ചുകൊന്നത്. നിര്‍ഭാഗ്യകരവും ദാരുണവുമാണ്. ഭരണകൂടത്തിന്റെ ഏകപക്ഷീയമായ അന്വേഷണത്തെ അപലപിക്കുന്നു. ആത്മരക്ഷയ്ക്കു വേണ്ടി വെടിവച്ചില്ലെങ്കില്‍ ധീരേന്ദ്ര സിങിന്റെ കുടുംബത്തില്‍ നിന്നുള്ള ഡസന്‍ പേര്‍ കൊല്ലപ്പെടുമായിരുന്നുവെന്നും എംഎല്‍എ പറഞ്ഞു. അത്തരമൊരു സംഭവം എവിടെയും സംഭവിക്കാമെന്ന് ഇന്നലെ സുരേന്ദ്ര സിങ് പറഞ്ഞിരുന്നു. ഇത് എവിടെയും സംഭവിക്കാവുന്ന ഒരു അപകടമാണ്. ഈ സംഭവത്തില്‍, ഇരുവശത്തുനിന്നും ആക്രമണം ഉണ്ടായിരുന്നു. നിയമം അതിന്റെ വഴി സ്വീകരിക്കുമെന്നുമായിരുന്നു അദ്ദേഹത്തിന്റെ പ്രസ്താവന.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →