മോദിയുടെ മോര്‍ഫ് ചെയ്ത ചിത്രം നല്‍കി അപകീര്‍ത്തി: ബംഗളൂരു മുന്‍ ഡെപ്യൂട്ടി മേയര്‍ക്കെതിരെ കേസ്

ബംഗളൂരു: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മോര്‍ഫ് ചെയ്ത ചിത്രവും ഒരു സമുദായത്തിന്റെ മതവികാരത്തെ വ്രണിതപ്പെടുത്തുന്ന തരത്തിലുള്ള സ്റ്റാറ്റസും പ്രചരിപ്പിച്ച മുന്‍ ബംഗളൂരു ഡെപ്യൂട്ടി മേയര്‍ക്കെതിരെ കേസ്. പ്രധാനമന്ത്രി, ആഭ്യന്തര മന്ത്രി അമിത് ഷാ, യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് എന്നിവരെ അപകീര്‍ത്തിപ്പെടുന്ന തരത്തില്‍ മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ മുന്‍ ഡെപ്യൂട്ടി മേയര്‍ ഷഹ്തജ് ഖാനം ഫെയ്സ്ബുക്കില്‍ പോസ്റ്റ് ചെയ്തെന്നാണ് പരാതി.

കിരണ്‍ ആരാധ്യയെന്നയാളാണ് സെപ്റ്റംബര്‍ 11ന് മുന്‍ ഡെപ്യൂട്ടി മേയര്‍ക്കെതിരെ പരാതി നല്‍കിയത്. ജനുവരി മുതല്‍ ഇത്തരം ഫോട്ടോകള്‍ പോസ്റ്റ് ചെയ്തിരുന്നതായി പരാതിക്കാരന്‍ ആരോപിക്കുന്നു. ഐടി ആക്ട് പ്രകാരമാണ് പൊലീസ് പരാതിയില്‍ കേസെടുത്തിരിക്കുന്നത്. പരാതിയില്‍ 58ാം അഡീഷണല്‍ സിറ്റി സിവില്‍ സെഷന്‍ കോടതിയെ സമീപിച്ചിരിക്കുകയാണ് ഷഹ്തജ് ഖാനം.

Share
അഭിപ്രായം എഴുതാം