ശ്രീകണ്ഠപുരം: വിവാഹിതയായ യുവതിയുടെ നഗ്നചിത്രം മൊബൈല്‍ ഫോണിലൂടെ പ്രചരിപ്പിച്ച യുവാവ് അറസ്റ്റിൽ. ചെമ്പേരി സ്വദേശിയായ 24കാരിയുടെ പരാതിയിൽ കര്‍ണാടക കൊപ്പാല്‍ ഹനംസാഗറിലെ എസ്.എ. പ്രവീണിനെയാണ്(26) പോലീസ് അറസ്റ്റു ചെയ്തത്.
2017ല്‍ കര്‍ണാടകയില്‍ പഠിക്കുന്നതിനിടയിൽ യുവതിയും പ്രതിയുമായി സൗഹൃദം സ്ഥാപിച്ചിരുന്നു. യുവതിയുടെ ഏതാനും ഫോട്ടോകളുമെടുത്തു. പിന്നീട് വിവാഹിതയായപ്പോൾ വിരോധം സൂക്ഷിച്ച് ഇയാൾ ഫോട്ടോകൾ മോർഫ് ചെയ്ത് നഗ്ന ചിത്രങ്ങളാക്കി പ്രചരിപ്പിച്ചുവെന്നാണ് കേസ്. കുടിയാന്മല എസ്.ഐ ജെ. പ്രദീപും സംഘവുമാണ് പ്രതിയെ അറസ്റ്റു ചെയ്തത്.

