കോവിഡ് -19 ചികിത്സയ്ക്ക് അള്‍സര്‍ മരുന്ന് ഫലപ്രദമെന്ന് ഗവേഷകര്‍

ബീജിങ്: കോവിഡ് -19 ചികിത്സയ്ക്കായി പുതിയ പരീക്ഷണവുമായി ഹോങ്കോങ്ങില്‍ നിന്നുള്ള ഗവേഷകര്‍. അള്‍സര്‍ മരുന്നുകള്‍ കൊവിഡ് വൈറസിനെ ഇല്ലാതാക്കുമെന്നാണ് അവരുടെ കണ്ടെത്തല്‍. നാച്വര്‍ മൈക്രോ ബയോളജിയില്‍ പ്രസിദ്ധീകരിച്ചിരിക്കുന്ന ലേഖനത്തിലാണ് ഇതിനെ കുറിച്ച് വ്യക്തമാക്കുന്നത്. സാധാരണയായി ഉപയോഗിക്കുന്ന അള്‍സര്‍ മരുന്നായ മെറ്റല്‍ ബിസ്മത്ത് അടങ്ങിയിരിക്കുന്ന റാനിറ്റിഡിന്‍ ബിസ്മത്ത് സിട്രേറ്റ് (ആര്‍ബിസി) ആണ് ഇതില്‍ ഏറ്റവും ഫലപ്രദമെന്നും ഇവര്‍ പറയുന്നു.

അന്നനാളത്തിന്റെ രക്തസ്രാവം ആവര്‍ത്തിക്കാതിരിക്കാനും സഹായിക്കുന്ന മരുന്നാണിത്. അള്‍സറിന് ഉപയോഗിക്കുമ്പോള്‍ തന്നെ ഗര്‍ഭിണികള്‍ക്കും കുട്ടികള്‍ക്കും നല്‍കാറില്ല. എന്നാല്‍ ഇത്തരം കാര്യങ്ങളൊന്നും ലേഖനം വിശദീകരിക്കുന്നില്ല. അതേസമയം, നിലവിലെ വൈറസ് രോഗങ്ങള്‍ക്കായി ഉപയോഗിക്കുന്ന മരുന്നുകള്‍ കൊവിഡ് തടയുമോ എന്ന പഠനത്തിന്റെ ഭാഗമായാണ് ഈ ഗവേഷണം നടത്തിയതെന്നും അതില്‍ മികച്ചതായി കാണപ്പെട്ടത് ആര്‍ബിസിയാണെന്നും ഗവേഷകര്‍ വ്യക്തമാക്കി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →