ബാബറി മസ്ജിദ് തകർത്ത കേസിൽ പ്രതികളെ വെറുതേവിട്ടതിനെതിരെ അപ്പീൽ നൽകാനൊരുങ്ങി മുസ്ലീം വ്യക്തി നിയമ ബോർഡ്

ന്യൂഡല്‍ഹി: ബാബറി മസ്ജിദ് തകര്‍ത്ത കേസില്‍ പ്രതികളെ വെറുതെവിട്ട സി.ബി.ഐ കോടതിയുടെ വിധിക്കെതിരേ അപ്പീല്‍ നല്‍കുമെന്ന് അഖിലേന്ത്യാ മുസ്‌ലിം വ്യക്തി നിയമ ബോര്‍ഡ് വ്യക്തമാക്കി.

ശനിയാഴ്ച (17/10/20) ചേർന്ന വ്യക്തി നിയമ ബോർഡിന്റെ വര്‍ക്കിങ് കമ്മിറ്റി യോഗത്തിലാണ് തീരുമാനം. സി.ബി.ഐ കോടതിയുടെ വിധിയില്‍ ബോര്‍ഡ് കടുത്ത നിരാശ രേഖപ്പെടുത്തി. കേസിൽ വേണ്ടത്ര തെളിവുകളുണ്ടായിട്ടും പ്രതികളെ വിട്ടത് ഉചിതമായില്ലെന്ന് യോഗം വിലയിരുത്തി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →