മലപ്പുറം: മന്ത്രി കെ ടി ജലീലിൻ്റെ ഗൺമാൻ പ്രജീഷിൻ്റെ മൊബൈൽ ഫോൺ കസ്റ്റംസ് പിടിച്ചെടുത്തു. പ്രജീഷിൻ്റെ എടപ്പാളിലെ വീട്ടിൽ എത്തിയാണ് കസ്റ്റംസ് സംഘം ഫോൺ പിടിച്ചെടുത്തത് എന്നാണ് റിപ്പോര്‍ട്ട്. സ്വർണക്കടത്ത് കേസിലെ പ്രതി സരിത്തുമായി പ്രജീഷ് ഫോണിൽ സംസാരിച്ച കാര്യങ്ങൾ നേരത്തേ പുറത്തു വന്നിരുന്നു. ഇതിൻമേൽ കൂടുതൽ പരിശോധനയ്ക്കായാണ് ഫോൺ പിടിച്ചെടുത്തത് എന്നാണ് സൂചന. യു എ ഇ യിൽ നിന്നുമെത്തിയ റംസാൻ കിറ്റുകൾ സംബന്ധിച്ചായിരുന്നു പ്രജീഷും സരിത്തും സംസാരിച്ചിരുന്നത്. ഫോണിലെ വിവരങ്ങൾ പുറത്തെടുക്കാൻ കസ്റ്റംസ് കൂടുതൽ ശാസ്ത്രീയ പരിശോധനകൾ നടത്തിയേക്കും. പ്രജീഷിൻ്റെ രണ്ട് സുഹൃത്തുക്കളെയും കസ്റ്റംസ് ചോദ്യം ചെയ്തിരുന്നു. കേസുമായി ബന്ധപ്പെട്ട് മന്ത്രി ജലീലിനെ നേരത്തേ തന്നെ കസ്റ്റംസ് ചോദ്യം ചെയ്തിരുന്നു.
മന്ത്രി കെ ടി ജലീലിൻ്റെ ഗൺമാൻ്റെ ഫോൺ കസ്റ്റംസ് പിടിച്ചെടുത്തു
