മുംബൈ : മാതാപിതാക്കൾ പണിക്ക് പോയതിന് ശേഷം മഴു കൊണ്ട് വെട്ടേറ്റ് മരിച്ച നിലയില്‍ നാലു സഹോദരങ്ങളെ വീട്ടില്‍ കണ്ടെത്തി. മഹാരാഷ്ട്രയിലെ ജല്‍ഗാവിലെ ബോര്‍ഖേഡ ഗ്രാമത്തിലാണ് സംഭവം.
മൂന്നു വയസ്സു മുതല്‍ 12 വയസ്സു വരെ പ്രായമുള്ള നാലു കുട്ടികളാണ് കൊല്ലപ്പെട്ടത്. സെയ്ത (12), റാവല്‍ (11), അനില്‍ (8), സുമന്‍ (3) എന്നീ കുട്ടികളാണ്
മരിച്ചത്. കൊലപ്പെടുത്താനുപയോഗിച്ച മഴു കുട്ടികളുടെ മൃതദേഹത്തിന് സമീപത്തു തന്നെ രക്തം പുരണ്ട മഴു പോലിസ് കണ്ടെടുത്തു
മുസ്തഫ എന്നയാളുടെ കൃഷിസ്ഥലത്ത് ജോലി ചെയ്യുന്ന
കുട്ടികളുടെ മാതാപാതാക്കളായ മെഹ്താബ്, റുമാലി ബിലാല എന്നിവര്‍ കൃഷിസ്ഥലത്തേക്ക് പോയതിന് ശേഷമാണ് കൊലപാതകം നടന്നത്. മധ്യപ്രദേശുകാരായ ഇവര്‍ ജോലി തേടി ജല്‍ഗാവിലെത്തിയതായിരുന്നു. മുസ്തഫയാണ് കുട്ടികള്‍ രക്തത്തില്‍ കുളിച്ച നിലയില്‍ കിടക്കുന്നത് കണ്ടെത്തിയത്.
ഐപിഎസ് ഓഫീസറുടെ മേല്‍നോട്ടത്തില്‍ പ്രത്യേക അന്വേഷണ സംഘം കേസ് അന്വേഷിക്കും. കുട്ടികളുടെ മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിനായി അയച്ചു. ഇത് ക്യാമറയില്‍ പകര്‍ത്താനും പൊലീസ് തീരുമാനിച്ചിട്ടുണ്ട്. മുതിര്‍ന്ന ഡോക്ടര്‍മാരുടെയും ഫോറന്‍സിക് വിദഗ്ധരുടെയും സഹകരണത്തോടെയാകും അന്വേഷണം.

