കൊച്ചി: തനിക്കെതിരായ വഞ്ചനാ കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട്
മുസ്ലീം ലീഗ് നേതാവും എംഎല്‍എയുമായ എംസി കമറുദ്ദീന്‍ ഹൈക്കോടതിയില്‍. കാസർഗോഡ് ഫാഷന്‍ഗോള്‍ഡ് തട്ടിപ്പ് കേസിലാണ് കമറുദ്ദീൻ എംഎല്‍എ കോടതിയില്‍ ഹര്‍ജി നല്‍കിയത്. നിക്ഷേപകരുമായുള്ള കരാര്‍ പാലിക്കുന്നതില്‍ മാത്രമാണ് വീഴ്ച സംഭവിച്ചതെന്നും അത് സിവില്‍ കേസ് ആണെന്നും കമറുദ്ദീന്‍ ഹൈക്കോടതിയെ അറിയിച്ചു.
പൊലീസിന്റെ നടപടി രാഷ്ട്രീയ പ്രേരിതമാണെന്നും കമറുദ്ദീൻ വ്യക്തമാക്കി. 27-10-2020 ന് കേസ് കോടതി വീണ്ടും പരിഗണിക്കും. 85 ലേറെ പരാതികളിലാണ് പൊലീസ് നിലവില്‍ കമറുദ്ദീനിനെതിരെ കേസ് എടുത്തിട്ടുള്ളത്.