മുംബൈ: ബോളിവുഡ് നടന് സുശാന്ത് സിംഗ് രജ്പുത്തിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങളിലൂടെ വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിച്ച കേസിൽ ഒരാള്‍ അറസ്റ്റില്‍. വിഭോര്‍ ആനന്ദ് എന്നയാളെയാണ് മുംബൈ പോലീസ് അറസ്റ്റ് ചെയ്തത്.
ട്വിറ്ററിലൂടെ വ്യാജ ആരോപണങ്ങള്‍ ഉന്നയിച്ച ഇയാൾ അഭിഭാഷകനെന്നാണ് സ്വയം വിശേഷിപ്പിക്കുന്നത്. ട്വിറ്റര്‍ ഇയാളുടെ അക്കൗണ്ട് സസ്പെന്‍ഡ് ചെയ്തിരുന്നു.
സുശാന്തിൻ്റെ മാനേജർ ദിശ സാലിയൻ്റെ ആത്മഹത്യയുമായി സുശാന്തിൻ്റെ ആത്മഹത്യയ്ക്ക് ബന്ധമുണ്ടെന്നായിരുന്നു ഇയാളുടെ പ്രചാരണം. ദിശ സാലിയൻ പീഡനത്തിന് ഇരയായിയെന്നും ഇതില്‍ മനംനൊന്താണ് ജീവനൊടുക്കിയതെന്നും ഇയാൾ പ്രചരിപ്പിച്ചു. ആത്മഹത്യയ്ക്ക് മുന്‍പ് ദിശ നിരവധി പ്രമുഖരുടെ പേര് വെളിപ്പെടുത്തിയെന്നും ആനന്ദ് ട്വിറ്ററില്‍ കുറിച്ചു.

