റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

മദ്യത്തെ കുറിച്ച് തർക്കം മകൻ്റെ വെട്ടേറ്റ് അച്ഛൻ മരിച്ചു, മകനും ഗുരുതര പരിക്ക്

October 16, 2020 - 9:25 am

കൊച്ചി: മദ്യത്തെ കുറിച്ചുണ്ടായ തർക്കത്തിൽ മകന്റെ വെട്ടേറ്റ അച്ഛന്‍ മരിച്ചു. ചേരാനെല്ലൂര്‍ വിഷ്ണുപുരം സ്വദേശി ഭരതനാണ് മരിച്ചത്. മകന്‍ വിഷ്ണുവാണ് അച്ഛനെ വെട്ടിയത്. വെട്ടേറ്റ് ഭരതന്റെ കുടല്‍ പുറത്തുവന്നിരുന്നു. മകന്‍ വാങ്ങിവെച്ച മദ്യം അച്ഛന്‍ എടുത്തതിനെ ചൊല്ലിയുളള തര്‍ക്കത്തിനിടെ പരസ്പരം വെട്ടുകയായിരുന്നു. വ്യാഴാഴ്ച (15/10/20) വൈകിട്ടായിരുന്നു സംഭവം.

ഭരതന്റെ ആക്രമണത്തില്‍ വിഷ്ണുവിൻ്റെ തലക്കും വെട്ടേറ്റിട്ടുണ്ട്. ഇരുവരെയും കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. വെളളിയാഴ്ച രാവിലെയാണ് ഭരതന്‍ മരിച്ചത്. ചേരാനെല്ലൂര്‍ പൊലീസ് കേസെടുത്തു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *