ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് 2392 അടി, മഴ തുടരും

തിരുവനന്തപുരം: സംസ്ഥാനത്ത് രണ്ടു ദിവസം കൂടി മഴ ശക്തമായി തുടരും. ഇടിമിന്നലുകളോടുകൂടിയ ശക്തമായ മഴക്കാണ് സാധ്യത. ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് 2392 അടിയായി. ഇടുക്കിയില്‍ മഴ ശക്തമായി തുടരുകയാണ് . മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ജലനിരപ്പ 127 അടിയിലെത്തി. ജാഗ്രത തുടരുകയാണ്.

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ,കോട്ടയം ,ഇടുക്കി കണ്ണൂര്‍ കാസര്‍കോട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. നാളെ വടക്കന്‍ കേരളത്തില്‍ മഴ ശ്ക്തതമാകും. തൃശൂര്‍ മുതല്‍ കാസര്‍കോടുവരെയുളള ഏഴ് ജില്ലകളില്‍ ഇന്ന് എല്ലോ അലര്‍ട്ടുണ്ട്.

തെലങ്കാനക്കുമുകളിലുളള തീവ്ര ന്യൂന മര്‍ദ്ദം നാളെ വൈകിട്ടോടെ മുംബൈ തീരം വഴി അറബിക്കടലില്‍ പ്രവേശിക്കും. മണിരക്കൂറില്‍ 55 കിലോമീറ്റര്‍ വേഗതയില്‍ കാറ്റുവീശാന്‍ ഇടയുണ്ട്. കൊല്ലം ജില്ലയില്‍ ഇന്നലെ രാവിലെ മുതല്‍ ഉച്ചവരെ കന്ത മഴലഭിച്ചു. ഉച്ചക്കുശേഷം മഴ കുറഞ്ഞിട്ടുണ്ട്. നാശനഷ്ടങ്ങള്‍ ഒന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

പാലക്കാട് ശക്തമായ മഴയില്ല വാളയാര്‍ മലമ്പുഴ അണക്കെട്ടുകളുടെ ഷട്ടറുകള്‍ നേരത്തേതന്നെ തുറന്നിരുന്നു. ഓഗസ്റ്റ 3-ന് തുറന്ന കാഞ്ഞിരപ്പുഴ ഡാമിന്‍റെ ഷട്ടറുകള്‍ ഇനിയും അടച്ചിട്ടില്ല. മഴ കനത്താല്‍ പോത്തുണ്ടി ഡാമിന്റെ ഷട്ടറുകള്‍ തുറക്കേണ്ടി വരും ജില്ലാ ഭരണകൂടം ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ജലനിരപ്പ് 61.88 മീറ്റര്‍ ആയാല്‍ വാഴാനി ഡാം തുറക്കും. നിലവില്‍ 61.82 മീറ്റര്‍ ആണ് ജലനിരപ്പ് . വരും ദിവസങ്ങളില്‍ മഴകൂടും എന്നതിനാലാണ് തീരുമാനം.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →