യു ഡി എഫിൽ നിന്ന് ലഭിച്ച എല്ലാ പദവികളും ജോസ് കെ മാണി വിഭാഗം രാജിവയ്ക്കണമെന്ന് എം എം ഹസൻ

തിരുവനന്തപുരം: ഇടതുമുന്നണിയിലേക്ക് പോയ ജോസ് കെ മാണി വിഭാഗം യു ഡി എഫിൻ്റെ ഭാഗമായി നേടിയ എല്ലാ പദവികളും രാജിവയ്ക്കണമെന്ന് യു ഡി എഫ് കൺവീനർ എം എം ഹസൻ .

കെ എം മാണിയെ തകർക്കാൻ ശ്രമിച്ചവരോടൊപ്പം ജോസ് കെ മാണി കൂട്ടുകൂടി . നാല് വെളളിക്കാശിനായാണ് ജോസ് യു ഡി എഫ് വിട്ടതെന്നും ഹസൻ പറഞ്ഞു.

പാലാ എം എൽ എ മാണി സി കാപ്പൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുമായി ചർച നടത്തിയിട്ടുണ്ടെന്നും പാലാ സീറ്റ് വിട്ടുകൊടുത്ത് എൻ സി പി ഇടതു മുന്നണിയിൽ തുടരില്ലെന്നാണ് മാണി സി കാപ്പൻ വ്യക്തമാക്കിയത് എന്നും ഹസ്സൻ പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →