കഞ്ചാവും വടിവാളുമായി കഞ്ചാവ് വില്‍പ്പന നടത്തുന്ന ആള്‍ എക്‌സൈസ് പിടിയിലായി

ചെങ്ങന്നൂര്‍: രണ്ടുകിലോ കഞ്ചാവും വടിവാളുമായി കഞ്ചാവ് വില്‍പ്പനക്കാരനെ എക്‌സൈസ് സംഘം അറസ്റ്റ് ചെയ്തു. ചെങ്ങന്നൂര്‍ ചെറിയനാട് കൊല്ലക്കടവ് സിബി മന്‍സിലില്‍ സൂപ്പി(33) ആണ് പിടിയിലായത്. രണ്ടുമാസമായി മുളക്കുഴ പഞ്ചായത്തില്‍ പതിനേഴാം വാര്‍ഡില്‍ വീട് വാടകയ്‌ക്കെടുത്ത കഞ്ചാവ് വില്‍പ്പന നടത്തിവരികയായിരുന്നു പ്രതി.

ആലപ്പുഴ എക്‌സൈസ് ഇന്‍റലിജന്‍സ് ബ്യൂറോ പ്രിവന്ടറീവ് ഓഫീസര്‍ എ ഷിഹാബിന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഇന്നലെ രാവിലെ പത്തരയോടെ എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ സെബാസ്റ്റ്യന്‍, പ്രിവന്‍റീവ് ഓഫീസര്‍ എംകെ.ശ്രീകുമാര്‍ ,സിവില്‍ ഓഫീസര്‍മാരായ ഷിഹാബ്, ഗോപന്‍, നിശാന്ത്, പ്രവീണണ്‍ അരുണ്‍ ചന്ദ്രന്‍, എന്നിവരടങ്ങുന്ന സംഘം വീട്ടില്‍ പരിശോധനക്കെത്തുകയായിരുന്നു.

സംഘം വീട്ടിലെത്തുമ്പോള്‍ നിലത്ത് കൂട്ടിയിട്ടിരുന്ന കഞ്ചാവ് പാക്കറ്റുകളിലാക്കുകയായിരുന്നു സൂപ്പി. എക്‌സൈസിനെ കണ്ടയുടന്‍ വടിവാള്‍ വീശി ഭാകരാന്തരീക്ഷം സൃഷ്ടിച്ച് പുറത്തേക്കോടിയ ഇയാളെ അരകിലോമീറ്ററോളം പിന്‍തുടര്‍ന്ന് പിടികൂടുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍റ് ചെയ്തു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →