പാർലമെന്ററി പാനൽ ലഡാക്ക് സന്ദർശിക്കും

ന്യൂഡൽഹി: ഇന്ത്യ- ചൈന സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ ലഡാക്കിൽ വിന്യസിക്കപ്പെട്ടിരിക്കുന്ന സൈനികരെ പാർലമെന്ററി പാനൽ സന്ദർശിക്കും.

ലഡാക്കിലെ അതിശൈത്യമേഖലയിൽ നിയോഗിക്കപ്പെട്ട സൈനികർക്ക് ആവശ്യമായ വസ്ത്രങ്ങളോ ഉപകരണങ്ങളോ ഇല്ലെന്ന സി എ ജി റിപ്പോർടിന്റെ പശ്ചാത്തലത്തിൽ സൈനികരെ സന്ദർശിച്ച് കാര്യങ്ങൾ വിലയിരുത്തേണ്ടതുണ്ടെന്ന് കാണിച്ച് കോൺഗ്രസ് എം. പി അധിർ രഞ്ജൻ ചൗധരി സ്പീക്കർക്ക് കത്ത് നൽകിയിരുന്നു.

ഇതിന്റെ അടിസ്ഥാനത്തിലാണ് അധിർ രഞ്ജൻ ചൗധരിയുടെ നേതൃത്വത്തിലുള്ള പബ്ലിക് അക്കൗണ്ട്സ് കമ്മറ്റി അംഗങ്ങൾ ലഡാക്കിലേക്ക് പോകുന്നത്. ഒക്ടോബർ 28 , 29 തീയ്യതികളിലാണ് സന്ദർശനം നിശ്ചയിച്ചിട്ടുള്ളത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →