കൊച്ചി: ലൈഫ് മിഷൻ ഇടപാടിലെ സി ബി ഐ അന്വേഷണത്തിനെതിരായ സംസ്ഥാന സർക്കാരിൻ്റെ ഹരജിയിൽ ഹൈക്കോടതി ചൊവ്വാഴ്ച (13/10/20) വിധി പറയും. അന്വേഷണം നിയമപരമല്ലെന്നും സി ബി ഐയുടെ എഫ് ഐ ആർ റദ്ദാക്കണമെന്നുമാണ് സംസ്ഥാന സർക്കാരിൻ്റെ ആവശ്യം. ഏതാനും ദിവസങ്ങൾക്കു മുൻപ് ഹർജി പരിഗണിച്ചപ്പോൾ , സി ബി ഐ അന്വേഷണത്തിനനുകൂലമായ വാക്കാലുള്ള പരാമർശങ്ങൾ കോടതിയിൽ നിന്നും ഉണ്ടായിരുന്നു.
അതേ സമയം ആരോപണ വിധേയനായ എം ശിവശങ്കറെ കസ്റ്റംസ് ചൊവ്വാഴ്ച വീണ്ടും ചോദ്യം ചെയ്യുന്നുണ്ട്. സ്വപ്ന സരേഷ് അടക്കമുള്ള പ്രതികളുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് എൻ ഐ എ കോടതി വ്യാഴാഴ്ച (15/10/20 )ത്തേക്ക് മാറ്റിയിട്ടുമുണ്ട്.

