ആലുവ എക്‌സൈസ് റെയ്ഞ്ച് ഷാഡോ ടീമിന് മുഖ്യമന്ത്രിയുടെ അവാര്‍ഡ്

ആലുവ: ആലുവ റേഞ്ച് എക്‌സൈസ് ഷാഡോ ടീം അംങ്ങള്‍ക്ക് മുഖ്യമന്ത്രിയുടെ മെഡല്‍. മയക്കുമരുന്നുലോഭികള്‍ക്കെതിരെ സ്വീകരിച്ച ശക്തമായ നടപടികള്‍ക്കാണ് മെഡല്‍ ലഭിച്ചത്. എക്‌സൈസ് ഡെപ്യൂട്ടി കമ്മീഷണറുടെ സ്‌പെഷ്യല്‍ ആക്ഷന്‍ ഷാഡോ ടീമിലെ പ്രിവന്റീവ് ഓഫീസര്‍ എന്‍ ജി അജിത്ത്കുമാര്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍ എന്‍ഡി ടോമി എന്നിവരാണ് വിശിഷ്ട സേവനത്തിനുളള മെഡലിന് അര്‍ഹരായത്.

കഴിഞ്ഞ വര്‍ഷം ആഗസ്റ്റില്‍ രണ്ട് കോടി രൂപയുടെ മയക്കുമരുന്ന് പിടിച്ചതിന് എക്‌സൈസ് മന്ത്രിയുടെ റിവാര്‍ഡ് കരസ്ഥമാക്കിയവരാണ് ഇരുവരും.നവംബര്‍ ഒന്നിന് പുരസ്‌ക്കാരം മുഖ്യമന്ത്രി നല്‍കും. ജില്ലയില്‍ 5 പേര്‍ക്ക് മെഡല്‍ ലഭിച്ചു. എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ടി.എന്‍.സുധീര്‍, പ്രിവന്റീവ് ഓഫീസര്‍മാരായ കെആര്‍ രാംപ്രസാദ്, എഎസ് ജയന്‍, എന്നിവരാണ് മെഡല്‍ ലഭിച്ച മറ്റുളളവര്‍.

ജില്ലയില്‍ ആകെ 300 കോടി രൂപയുടെ മയക്കുമരുന്നാണ് വിവിധ കേസുകളിലായി ഇവര്‍ കണ്ടെത്തിയത്. 26 കിലോയിലധികം എംഡിഎംഎ ,9 കിലോയോളം ചരസ്, പത്ത് കിലോയോളം ഹാഷിഷ്, 100 കിലോയോളം കഞ്ചാവ് ,5000 നൈട്രസെപാം ടാബ്ലറ്റ് തുടങ്ങി നിരവധി കേസുകള്‍ കണ്ടെത്തിയിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →