പുഴുവരിച്ച ഈന്തപ്പഴം വിറ്റഴിച്ച സ്ഥാപനം ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥര്‍ പൂട്ടിച്ചു

മലപ്പുറം: മലപ്പുറം ജില്ലയിലെ വിവിധ സ്ഥലങ്ങളില്‍ ഭക്ഷ്യസുരക്ഷാ വകുപ്പുനടത്തിയ പരിശോധനയില്‍ പുഴുവരിച്ചതും കാലാവധി കഴിഞ്ഞതുമായി 5 ടണ്‍ ഈന്തപ്പഴം പിടിച്ചുടുത്ത് നശിപ്പച്ചു. 15 ലക്ഷത്തോളം രൂപ വിലവരുന്ന ഈന്തപ്പഴമാണ് നശിപ്പിച്ചത്. ഒന്നെടുത്താല്‍ ഒന്ന് ഫ്രീ എന്ന തരത്തില്‍ വിറ്റുവരികയായിരുന്നു.

ഭക്ഷ്യവസ്തുവിലെ പാക്കറ്റില്‍ കണ്ട വിലാസത്തില്‍ അന്വെഷിച്ചപ്പോള്‍ അങ്ങനെയൊരു സ്ഥാപനം പ്രവര്‍ത്തിക്കുന്നില്ലെന്ന് മനസിലായി. തുടര്‍ന്ന് കോട്ടക്കല്‍, തിരൂര്‍ എന്നീ സര്‍ക്കിളുകളില്‍ പരിശോധന നടത്തുകയായിുന്നു. തിരൂര്‍ ആതവനാടുളള സ്ഥാപനത്തില്‍ നടത്തിയ പരിശോധനയിലാണ് കാലാവധി കഴിഞ്ഞ 4885 കിലോഗ്രം ഈന്തപ്പഴം കണ്ടെടുക്കുന്നത്.

ഭക്ഷ്യസുരക്ഷാ അസിസ്റ്റന്‍റ് കമ്മീഷണര്‍ ജി ജയശ്രീയുടെ നേതൃത്വത്തിലുളള സ്‌പെഷല്‍ സ്‌ക്വാഡാണ് പരിശോധന നടത്തിയത്. സ്ഥാപനത്തിന് ഭക്ഷ്യസുരക്ഷാ ലൈസന്‍സ് ഉണ്ടായിരുന്നില്ല . പൂട്ടിപ്പോയ സാല്‍വിയാ എക്‌സ്‌പോര്‍ട്ട്‌സ് ആന്‍റ് ഇംപോര്‍ട്ടസ് എന്ന സ്ഥാപനത്തിന്‍റെ പേരിലുളള ലൈസന്‍സ് ഉപയോഗിച്ച അനധികൃതമായി സ്ഥാപനം പ്രവര്‍ത്തിച്ചുവരികയായിരുന്നു.

നിയമ വിധേയമല്ലാതെ പ്രവര്‍ത്തിച്ചുവന്ന സ്ഥാപനം ഭക്ഷ്യസുരക്ഷാ വകുപ്പ് അടച്ചുപൂട്ടി. തിരൂര്‍ ഭക്ഷ്യസുരക്ഷാ ഓഫീസര്‍ പി അബാദുള്‍ റഷീദ്, ഏറനാട് ഭക്ഷ്യ സുരക്ഷാ ഓഫീസര്‍ ആര്‍. ശരണ്യ എന്നിവര്‍ പങ്കെടുത്തു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →