വെളളക്കുപ്പികള്‍ കൊണ്ട് നിര്‍മ്മിച്ച തോണിയുമായി യുവാക്കള്‍ മാതാട് തോട്ടില്‍

തിരൂരങ്ങാടി: വെളളക്കുപ്പികള്‍ കൊണ്ടൊരു തോണിയുണ്ടാക്കി ഏതാനും യുവാക്കള്‍ കൂര്യാടുളള മാതാട് തോട്ടില്‍ തുഴയാനെത്തി. പ്രളയകാലത്ത് ഒഴുകിയെത്തിയ 700 ഓളം വെളളക്കപ്പികള്‍ ശേഖരിച്ച് നിര്‍മ്മിച്ച തോണിയിലാണവരെത്തിയത്. വേങ്ങര കൂരിയാട് കാസ്മ ക്ലബ്ബ് പ്രവര്‍ത്തകരായ രാഗില്‍ (24), വിഷ്ണു തേലത്തുപടിക്കല്‍ (24)ശരത് വെട്ടന്‍(26). നിധിന്‍ കൂരിയാട് (26)എന്നിവരാണ് പ്രളയത്തില്‍ കടലുണ്ടി പുഴയുലൂടെ ഒലിച്ചെത്തിയതും റോഡരുകിലും, വയലോരങ്ങളിലും ഉപേക്ഷിച്ചതുമായ പ്ലാസ്റ്റിക്ക് കുപ്പികള്‍ ശേഖരിച്ച തോണി നിര്‍മ്മിച്ചത്.

മാലിന്യ നര്‍മ്മാര്‍ജ്ജന സന്ദേശം സമൂഹത്തിനേകുകയെന്ന ലക്ഷ്യത്തിലാണ ഇവരുടെ തോണി നിര്‍മ്മാണം. കുപ്പികള്‍ക്കുപുറമേ കവുങ്ങ് പാളികളും കയറുമാണ് തോണി നിര്‍മ്മാണത്തിനുപയോഗിച്ചിരിക്കുന്നത്. തോണിയില്‍ ആറുപേര്‍ക്ക് കയറാന്‍ പറ്റുമെന്ന് ചെറുപ്പക്കാര്‍ പറഞ്ഞു.

Share
അഭിപ്രായം എഴുതാം