തൊടുപുഴ: കേരള കോണ്‍ഗ്രസ് 2016 ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ മല്‍സരിച്ച 15 സീറ്റുകളിലും ഇനിയും മത്സരിക്കുമെന്ന് പി.ജെ. ജോസഫ് എം.എല്‍.എ. ഇക്കാര്യത്തില്‍ കോണ്‍ഗ്രസിനും മറ്റ് ഘടകകക്ഷികള്‍ക്കും എതിര്‍പ്പില്ലെന്നും പി.ജെ ജോസഫ് പറഞ്ഞു. മാധ്യമങ്ങളോടാണ് പി.ജെ. നയം വ്യക്തമാക്കിയത്.
ഇതു കൂടാതെ വരുന്ന തെരഞ്ഞെടുപ്പില്‍ മാണി വിഭാഗം മല്‍സരിച്ച സീറ്റുകളില്‍ കൂടി സ്ഥാനാര്‍ഥികളെ നിര്‍ത്താനും നീക്കം ശക്തമാണ്.
തൊടുപുഴ, കടുത്തുരുത്തി, കുട്ടനാട്, കോതമംഗലം സീറ്റുകളിലാണ് കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ മല്‍സരിച്ചത്. ഇടതു മുന്നണി പ്രവേശന പ്രഖ്യാപനം അടുത്ത ആഴ്ച തന്നെ ഉണ്ടാകുമെന്ന് കഴിഞ്ഞ ദിവസം ജോസ് കെ. മാണി വ്യക്തമാക്കിയിരുന്നു. തദ്ദേശ, നിയമസഭ സീറ്റുകളുടെ കാര്യത്തില്‍ അന്തിമ ധാരണ വൈകുന്നതാണ് പ്രഖ്യാപനം നീളാൻ കാരണം.

