രക്തതുള്ളികള്‍ കണ്ടതോടെയാണ് യുവതി പ്രസവ വേദനയാണ് അനുഭവിക്കുന്നതെന്ന് മനസിലാതെന്ന് വിമാനത്തില്‍ പ്രസവിച്ച യുവതിയെ സഹായിച്ച ഡോക്ടര്‍

ബംഗളൂരു: ഇന്‍ഡിഗോ വിമാന യാത്രയ്ക്കിടെ പ്രസവിച്ച യുവതിയുടെ അവസ്ഥ മനസിലായത് യുവതി നടന്ന വിമാനഭാഗങ്ങളില്‍ രക്ത തുള്ളികള്‍ കണ്ടതോടെയാണെന്ന് യുവതിയെ സഹായിച്ച ഡോക്ടര്‍. യുവതി ബാത്ത് റൂമിലേക്ക് പോവുമ്പോഴാണ് രക്ത തുള്ളികള്‍ കണ്ടത്. അതോടെ അവര്‍ക്ക് വന്നിരിക്കുന്നത് പ്രസവ വേദനയാണെന്ന് മനസിലായി.

ഉടന്‍ തന്നെ സഹായിക്കുകയായിരുന്നുവെന്നും ഗൈനക്കോളജിസ്റ്റ് ഡോ. ഷൈലജ വല്ലഭാനി പറഞ്ഞു.ഡല്‍ഹി- ബംഗളൂരു ഇന്‍ഡിഗോ വിമാനത്തില്‍ ബുധനാഴ്ച (07-10-2020) വൈകീട്ട് 6.30നാണ് യാത്രക്കാരിയായ യുവതി ആണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. മാസം തികയാതെയുള്ള ഏറെ സങ്കീര്‍ണമായ പ്രസവമാണ് ഡോക്ടറും കാബിന്‍ ക്രൂ അംഗങ്ങളും ഏറ്റെടുത്തത്.

32 ആഴ്ച തികയാത്തതിനാലാണ് ഗര്‍ഭിണിയെ യാത്ര ചെയ്യാന്‍ അനുവദിച്ചത്. എന്നാല്‍, യാത്രാമധ്യേ പ്രസവവേദനയുണ്ടായി. യാത്രക്കിടെ മനസ്സാന്നിധ്യത്തോടെ യുവതിയെയും കുഞ്ഞിനെയും പരിചരിച്ച കാബിന്‍ ക്രൂ അംഗങ്ങളുടെ ഇടപെടലിനെ അഭിനന്ദിച്ച് മറ്റു യാത്രക്കാര്‍ ചിത്രങ്ങള്‍ സഹിതം ട്വീറ്റ് ചെയ്തു.ഡോക്ടറും പൈലറ്റും മറ്റു കാബിന്‍ ക്രൂ അംഗങ്ങളും വിമാനത്തിനുള്ളില്‍ കുഞ്ഞിനെ എടുത്തുനില്‍ക്കുന്ന ചിത്രങ്ങളും സാമൂഹിക മാധ്യമങ്ങളില്‍ വൈറലായി.അതിനിടെ വിമാനത്തില്‍ പിറന്ന കുഞ്ഞിന് ഇന്‍ഡിഗോ ആജീവനാന്ത സൗജന്യയാത്ര നല്‍കുമോ എന്ന ചര്‍ച്ച സമൂഹ മാധ്യമങ്ങളില്‍ സജീവമാണ്

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →