ഭാര്യയെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ പ്രതി പോലീസ് പിടിയിലായി

വക്കം: വാക്കുതര്‍ക്കത്തിനിടെ ഭാര്യയെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. മണമ്പൂര്‍ വാദ്ധ്യാര്‍കോണം കല്ലറപ്പളളിവീട്ടില്‍ പ്രകാശ്(48) ആണ് പിടിയിലായത്. വക്കം സ്വദേശിയായ ഭാര്യയെ സംശയം കാരണം വക്കത്തെ വീട്ടിലെത്തി കൊലപ്പെടുത്താന്‍ ശ്രമിച്ച ശേഷം പ്രതി ഒളിവിലായിരുന്നു.

വെഞ്ഞാറമൂട്ടില്‍ നിന്ന് കടക്കാവൂര്‍ പോലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്. പോലീസിനെ ആക്രമിച്ച് രക്ഷപെടാന്‍ ശ്രമിച്ച ഇയാളെ സാഹസീകമായി പിടികൂടുകയായിരുന്നു. മൂന്നുമാസം മുമ്പ് ഭാര്യ സഹോദരന്‍റെ ബൈക്ക് കത്തിച്ചശേഷം മുങ്ങിയ പ്രതി കഴിഞ്ഞ ദിവസമാണ് വക്കത്ത് വീണ്ടുമെത്തി അക്രമം നടത്തിയത്.

ആറ്റിങ്ങല്‍ ഡിവൈഎസ്പി. എസ്.വൈ സുരേഷിന്‍റെ നിര്‍ദ്ദേശ പ്രകാരം കടക്കാവൂര്‍ എസ്എച്ച്ഒ ശിവകുമാര്‍, എസ്‌ഐ വിനോദ് വിക്രമാദിത്യന്‍, ജിഎസ്‌ഐ നിസാരുദ്ദീന്‍, എസ്പിഒ മാരായ ജ്യോതിഷ്, ഡീന്‍,ബിനോജ്, എന്നിവരടങ്ഹിയ സംഘമാണ് പ്രതിയെ പിടികൂടിയത് . കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍റ് ചെയ്തു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →