കൊല്‍ക്കത്ത: ഏങ്ങനെ ബലാല്‍സംഗം ചെയ്യാമെന്ന് വ്യക്തമാക്കുന്ന വീഡിയോ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുന്നു. പശ്ചിമബംഗാളിലാണ് വീഡിയോ പ്രചരിച്ചത്. തുടര്‍ന്ന് ബംഗാള്‍ പോലിസ് സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു.
വിദേശത്ത് നിന്ന് അപ്ലോഡ് ചെയ്ത വീഡിയോ ഇന്ത്യക്കാരായ ഫെയ്‌സ് ബുക്ക് ഉപഭോക്താക്കള്‍ ഷെയര്‍ ചെയ്യുകയായിരുന്നുവെന്ന് പോലിസ് പറഞ്ഞു. നിയമവശങ്ങള്‍ പരിശോധിക്കുന്നതിനൊപ്പം ഫെയ്‌സ് ബുക്ക് അധികൃതര്‍ക്ക് വിഷയത്തില്‍ കത്തെഴുതാനും പോലിസ് തീരുമാനിച്ചിട്ടുണ്ട്. ബലാല്‍സംഗം ചെയ്യപ്പെടുന്നതിന്റെ ദൃശ്യങ്ങളല്ലെങ്കിലും ബലാല്‍സംഗത്തെ പ്രോല്‍സാഹിപ്പിക്കുന്ന മനോ വൈകല്യമുള്ള വ്യക്തികളെയാണ് ഇത് കാണിക്കുന്നത്. ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി വകുപ്പിലെ 67, 67എ വകുപ്പുകള്‍ പ്രകാരമമാണ് കേസെടുത്തിരിക്കുന്നതെന്നും സൈബര്‍ വിദഗ്ധന്‍ ബിശ്വാസ് ചാറ്റര്‍ജി പറഞ്ഞു.