ദില്ലി: സുപ്രീം കോടതി ജഡ്ജി ജസ്റ്റീസ് എന്‍ വി രമണക്കെതിരെ നടപടി ആവശ്യപ്പെട്ട് ആന്ധ്ര മുഖ്യമന്ത്രി ജഗ്‌മോഹന്‍ റെഡ്ഡി. അമരാവതി ഭൂമി കുംബകോണവുമായി ബന്ധപ്പെട്ട ജഗ്‌മോഹന്‍ റെഡ്ഡി സുപ്രീം കോടതി ചീഫ് ജസ്റ്റീസിനയച്ച കത്തിലാണ് ഈ ആവശ്യം ഉന്നയിച്ചിരിക്കുന്നത്. അനധികൃതമായി സ്വത്ത് സമ്പാദിച്ചതായി കണ്ടെത്തിയെന്ന് കത്തില്‍ അദ്ദേഹം ആരോപിച്ചു. ചന്ദ്രബാബു നായിഡുമായി രമണയ്ക്ക് അടുത്ത ബന്ധമുണ്ടെന്നും ജഗ്മോഹന്‍ ആരോപിച്ചു.
അടുത്ത വര്‍ഷം ചീഫ് ജസ്റ്റീസ് ആകേണ്ട ജഡ്ജിയാണ് എന്‍.വി രമണ. അമരാവതി ഭൂമി കുംബകോണവുമായി ബന്ധപ്പെട്ട് ആന്ധ്ര ഹൈക്കോടതിയുടെ ഇടപെടലിനെതിരെയും മുഖ്യമന്ത്രി ചീഫ് ജസ്റ്റീസിനയച്ച കത്തില്‍ പരാതിപ്പെട്ടിട്ടുണ്ട് ആന്ധ്ര എസിബി രജിസ്റ്റര്‍ ചെയ്ത കേസുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ നല്‍കുന്നതടക്കം നേരത്തെ കോടതി വിലക്കിയിരുന്നു.