കൊച്ചി : തിരുവനന്തപുരം എയര്‍പോര്‍ട്ടിന്റെ നടത്തിപ്പ് അദാനി ഗ്രൂപ്പിന് കൈമാറുന്നതിനെതിരെ സമര്‍പ്പിച്ച ഹര്‍ജിയുടെ സര്‍ക്കാര്‍ പ്രഥമിക വാദം പൂര്‍ത്തിയായി. എയര്‍ പോര്‍ട്ട് നടത്തിപ്പ് അദാനി ഗ്രൂപ്പിന് ക്വാട്ട് ചെയ്ത തുകക്ക് ഏറ്റെടുത്ത് നടത്താന്‍ തയ്യാറാണെന്ന് സര്‍ക്കാര്‍ കോടതിയിൽ വ്യക്തമാക്കി. എയര്‍പോര്‍ട്ടിന്റെ നടത്തിപ്പില്‍ അദാനി ഗ്രൂപ്പിന് മുന്‍ പരിചയമില്ല എന്നും സർക്കാർ കോടതിയെ അറിയിച്ചു.
എയര്‍ പോര്‍ട്ടുകള്‍ ഏറ്റെടുക്കുന്നതിനുള്ള ഓരോ ടെണ്ടറുകളിലും കമ്പനിക്ക് ആയിരം കോടിയുടെ ആസ്തി കാണിക്കണമെന്നാണ് വ്യവസ്ഥ.
രാജ്യത്തെ ആറു എയര്‍ പോര്‍ട്ടുകളുടെ നടത്തിപ്പിനായി അദാനി ഗ്രൂപ് നല്‍കിയ ടെണ്ടറുകളില്‍ ആകെ ആയിരം കോടിയുടെ ആസ്തിമാത്രമാണ് കാണിച്ചിരിക്കുന്നതെന്ന് സര്‍ക്കാര്‍ വാദിച്ചു.