കോവിഡ് വന്നുപോയവര്‍ക്ക് ആയുര്‍വേദം അനന്തര ചികിത്സകള്‍ക്ക് ഫലപ്രദമെന്ന് ആരോഗ്യ മന്ത്രി

ആലപ്പുഴ: കോവിഡിന് ശേമുളള ആരോഗ്യ പ്രശ്‌നങ്ങളെ നേരിടുന്നതില്‍ ആയുര്‍വേദം ഫലപ്രദമെന്ന് ആരോഗ്യ വകുപ്പുമന്ത്രി കെകെ ശൈലജ. വെളിയനാട് ആയുര്‍വേദ ഡിസ്‌പ്പെന്‍സറി കെട്ടിടം ഉദ്ഘാടനം ചെയ്‌തു സാരിക്കുകയായിരുന്നു മന്ത്രി.

കോവിഡിനുശേഷം രോഗികളില്‍ ശ്വാസം മുട്ടല്‍, സന്ധിവേദന ഉദര രോഗങ്ങള്‍ തുടങ്ങി ശാരീരികാസ്വസ്ഥതകള്‍ നിലനില്‍ക്കുന്നതായി കാണുന്നുണ്ട്. ഇത്തരം വിഷയങ്ങളില്‍ ആയുര്‍വേദം ഫലപ്രദമാണെന്നും ആരോഗ്യ മന്ത്രി പറഞ്ഞു. ഇതിന്‍റെ ശാസ്ത്രീയതയെപ്പറ്റി സംശയം ഉന്നയിക്കുന്നവരുണ്ട്. എന്നാല്‍ നമുക്കുതന്നെ അനുഭവ സിദ്ധമായ ഒന്നാണ് ആയുര്‍വേദ ശാസ്ത്രം. ആയുര്‍വേദത്തിന്‍റെ ഗുണങ്ങള്‍ ജനങ്ങളിലെത്തിക്കാന്‍ ഈ സര്‍ക്കാര്‍ ഒട്ടനവധി കാര്യങ്ങള്‍ ചെയ്യുന്നുണ്ടെന്നും മന്ത്രി കൂട്ടിചേര്‍ത്തു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →