മൂന്നു വയസായ കുഞ്ഞടക്കം തമിഴ്നാട് സ്വദേശികളായ കുടുംബം ലണ്ടനിലെ വീട്ടില്‍ മരിച്ച നിലയില്‍

ലണ്ടണ്‍ : ഇന്ത്യൻ വംശജരായ കുടുംബം ലണ്ടനിലെ ബ്രെൻഫർഡിൽ താമസ സ്ഥലത്ത് മരിച്ചനിലയിൽ കണ്ടെത്തി. തമിഴ്നാട്ടുകാരായ കുഹ രാജ് ചിതംബര നാഥൻ (42) പൂർണ കാമേശ്വരി ശിവരാജ് (36) കൈലാസ് കുഹ രാജ് (3) എന്നിവരാണ് മരിച്ചത്.

സെപ്റ്റംബർ 21ന് അമ്മയെയും കുഞ്ഞിനെയും അവസാനമായി കണ്ടതെന്ന് അയൽവാസികൾ പറഞ്ഞു. അയൽ വാസികളുടെ പരാതിയെതുടർന്ന് ചൊവ്വാഴ്ച വെളുപ്പിന് ഒരു മണിക്ക് വീട് തുറന്നു നോക്കിയപ്പോഴാണ് കാമേശ്വരിയേയും കുഞ്ഞിനെയും മരിച്ച നിലയിൽ കണ്ടെത്തിയത്. ആഴത്തിലുള്ള പരിക്കുകളോടെ കണ്ടെത്തിയ കുഹ രാജ് സിതംമ്പരനാഥൻ ഉടനെ മരണത്തിന് കീഴടങ്ങി.

പൂർണ്ണ കാമേശ്വരിയുടെ കാര്യത്തിൽ ആശങ്ക ഉണ്ടെന്ന് പറഞ്ഞ് ഒരു കുടുംബാംഗത്തിൻറെ ഫോൺ ഞായറാഴ്ച പോലീസിന് ലഭിച്ചിരുന്നു. തിങ്കളാഴ്ച പലതവണ കുടുംബവുമായി ബന്ധപ്പെടാൻ പോലീസ് ശ്രമിച്ചെങ്കിലും സാധിച്ചില്ല.

പൂർണ്ണയുടെയും മകൻ കൈലാസിനും മരണം സംഭവിച്ചിട്ട് കുറച്ചുദിവസമായി എന്നാണ് അന്വേഷണ ഉദ്യോഗസ്ഥൻ സൈമൺ ഹാർഡിംഗ് പറഞ്ഞത്. പോലീസ് വീട്ടിലേക്ക് പ്രവേശിച്ചു എന്ന് അറിഞ്ഞപ്പോൾ കുഹരാജ് സ്വയം കുത്തി മുറിവേൽപ്പിക്കുകയായിരുന്നു എന്നാണ് പോലീസിൻറെ നിഗമനം. ആഴത്തിലുള്ള മുറിവുകൾ ഉണ്ടായിരുന്നതുകൊണ്ട് അധികം താമസിയാതെ മരണമടയുകയായിരുന്നു.

ലോക്ക്ഡൗൺ സമയത്ത് കുടുംബത്തിൽ വഴക്കും ബഹളവും കേൾക്കാറുണ്ടായിരുന്നു എന്ന് അയൽവാസികൾ പറയുന്നു. 08-10-2020 വ്യാഴാഴ്ച പോസ്റ്റുമോർട്ടം നടത്തും.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →