ഉത്രാ കൊലക്കേസ് വിചാരണ 7 -10 – 2020 ബുധനാഴ്ച തുടങ്ങും

കൊല്ലം : അഞ്ചലിൽ ഉത്രയെ ഭർത്താവ് പാമ്പു കടിയേൽപിച്ച് കൊലപ്പെടുത്തിയ കേസില്‍ വിചാരണ 7 -10 – 2020 ബുധനാഴ്ച തുടങ്ങും. ക്രൈംബ്രാഞ്ച് സമര്‍പ്പിച്ച കുറ്റപത്രത്തില്‍ കൊല്ലത്തെ ആറാം നമ്പര്‍ അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി എം മനോജ് മുമ്പാകെയാണ് വിചാരണ.

പ്രതിയുടെ അഭിഭാഷകനോട് ഹാജരാകാന്‍ കോടതി നിര്‍ദേശം
നല്‍കി. കേസിൽ അന്വേഷണ സംഘം വിചാരണ വേഗത്തിലാക്കണമെന്ന് അപേക്ഷ നൽകിയിരുന്നു. കേസില്‍ അനുബന്ധ കുറ്റപത്രവും അന്വേഷണസംഘം വൈകാതെ സമര്‍പ്പിക്കും. കേസിൽ മറ്റു പ്രതികൾ സൂരജിന്റെ അച്ഛന്‍ സുരേന്ദ്രന്‍, അമ്മ രേണുക, സഹോദരി സൂര്യ എന്നിവരാണ് . ഇവർ റിമാന്‍ഡിലാണ്. തെളിവു നശിപ്പിക്കല്‍, ഗാര്‍ഹിക പീഡനം തുടങ്ങിയ കുറ്റങ്ങൾക്കാണ് ഇവരെ അറസ്റ്റ് ചെയ്തത്.

രണ്ടു തവണയാണ് ഭർത്താവ് സൂരജ് ഉത്രയെ പാമ്പിനെ കൊണ്ട് കടിപ്പിച്ച്
കൊലപ്പെടുത്താൻ ശ്രമിച്ചത്. 7-5-2020 നാണ് അഞ്ചല്‍ ഏറം വെള്ളാശ്ശേരില്‍ വിജയസേനന്റെയും മണിമേഖലയുടെയും മകളായ ഉത്രയെ കിടപ്പുമുറിയില്‍ പാമ്പുകടിയേറ്റ് മരിച്ചനിലയില്‍ കണ്ടത്.

ആദ്യ തവണ അണലിയുടെ കടിയേറ്റ് ഉത്ര ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. അവിടെ നിന്നും സ്വന്തം വീട്ടിലെത്തി വിശ്രമിക്കുന്നതിനിടെയാണ് കരിമൂർഖനെ കൊണ്ട് കടിപ്പിച്ച് കൊലപ്പെടുത്തിയത്.

കേസില്‍ ഉത്രയുടെ ഭര്‍ത്താവ് അടൂര്‍ പറക്കോട് കാരംകോട് ശ്രീസൂര്യയില്‍ സൂരജ് എസ് കുമാറിനെ (27) പോലീസ് അറസ്റ്റു ചെയ്തിരുന്നു. സൂരജിന് പതിനായിരം രൂപയ്ക്ക് പാമ്പിനെ വിറ്റ പാമ്പു പിടിത്തക്കാരന്‍ കല്ലുവാതുക്കലിലെ ചാവരുകാവ് സുരേഷ് ആണ് മറ്റൊരു പ്രതി. ഇയാൾ പിന്നീട് മാപ്പുസാക്ഷിയായി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →