പട്‌ന: ബിഹാറില്‍ നിയമസഭ തെരഞ്ഞെടുപ്പിനുള്ള സീറ്റ് വിഭജന ചര്‍ച്ചയ്ക്കിടെ ഒറ്റയ്ക്ക് മത്സരിക്കാനാന്‍ രാംവിലാസ് പാസ്വാന്റെ നേതൃത്വത്തിലുള്ള ലോക്ജന്‍ ശക്തി പാര്‍ട്ടി (എല്‍ജെപി). അതേസമയം എന്‍ഡിഎ മുന്നണിയില്‍ വിള്ളലില്ലെന്നും സൗഹൃദ മത്സസരമാണ് ജെഡിയ-എല്‍ജെപി തമ്മില്‍ നടക്കുകയെന്നാണ് ബിജെപി വൃത്തങ്ങള്‍ പറയുന്നത്. നീതിഷ് കുമാറിന്റെ നേതൃത്വം അംഗീകരിക്കാനാവില്ലെന്നാണ് എല്‍ജെപി പറയുന്നത്. ജെഡിയു മത്സരിക്കുന്ന മണ്ഡലങ്ങളില്‍ സ്ഥാനാര്‍ഥികളെ നിര്‍ത്തുമെന്നും എന്നാല്‍ ബിജെപിക്കെതിരെ സ്ഥാനാര്‍ഥികളെ മത്സരിപ്പിക്കില്ലെന്നും പാര്‍ട്ടി വ്യക്തമാക്കി. തെരഞ്ഞെടുപ്പിന് ശേഷം ബിജെപി മുഖ്യമന്ത്രിയാണ് വരുന്നതെങ്കില്‍ പിന്തുണയ്ക്കുമെന്ന് എല്‍ജെപി വ്യക്തമാക്കി.
മുന്നണികള്‍ സീറ്റുവിഭജനത്തില്‍ ധാരണയിലെത്തിയെന്ന റിപ്പോര്‍ട്ടുകള്‍ നേരത്തെ വന്നിരുന്നു. തെരഞ്ഞെടുപ്പില്‍ ഒറ്റയ്ക്ക് മത്സരിക്കാനാണ് രാംവിലാസ് പാസ്വാന്റെ നേതൃത്വത്തിലുള്ള ലോക്ജന്‍ ശക്തി പാര്‍ട്ടി (എല്‍ജെപി)യുടെ തീരുമാനം. നിതീഷ് കുമാറിന്റെ ജെഡിയുവിനെതിരെ സ്ഥാനാര്‍ഥികളെ നിര്‍ത്താന്‍ പാര്‍ട്ടി തീരുമാനിച്ചതായും റിപ്പോര്‍ട്ട് വന്നിരുന്നു. അതേസമയം, ആര്‍ജെഡിയുടെ തേജസ്വി യാദവ് നേതൃത്വം നല്‍കുന്ന മാഹാസഖ്യം സീറ്റ് വിഭജനം പൂര്‍ത്തിയാക്കി പ്രചരണത്തിന് തുടക്കമായി കഴിഞ്ഞു.ഒക്ടോബര്‍ 28, നവംബര്‍ മൂന്ന്, ഏഴ് തിയതികളിലാണ് ബിഹാറില്‍ തെരഞ്ഞെടുപ്പ് നടക്കുക. നവംബര്‍ പത്തിന് ഫലം പുറത്ത് വരും. കോവിഡ് സാഹചര്യങ്ങളിലാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്.

