ആർ എൽ വി രാമകൃഷ്ണന്റെ ആത്മഹത്യാ ശ്രമം, അന്വേഷണത്തിന് ഉത്തരവിട്ട് മനുഷ്യാവകാശ കമ്മീഷൻ

തിരുവനന്തപുരം: നർത്തകനും കലാഭവൻ മണിയുടെ സഹോദരനുമായ ആർ.എൽ.വി. രാമകൃഷ്ണൻ ആത്മഹത്യയ്ക്ക് ശ്രമിച്ച സംഭവത്തിൽ അന്വേഷണത്തിന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ ഉത്തരവിട്ടു. കേരള സംഗീത നാടക അക്കാദമിയിൽ നിന്നുണ്ടായ അധിക്ഷേപത്തിന്റെ പേരിലാണ് ആത്മഹത്യക്ക് ശ്രമിച്ചത് എന്നാണ് ആർ എൽ വി രാമകൃഷ്ണൻ പറഞ്ഞിട്ടുള്ളത്.

അന്വേഷണം നടത്തി രണ്ടാഴ്ചക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്നാണ് സാംസ്കാരിക വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയോട് കമ്മീഷൻ അംഗം പി. മോഹന്‍ദാസ് ഉത്തരവിട്ടത്.

കേരള സംഗീത നാടക അക്കാദമി അധ്യക്ഷയും അക്കാദമി സെക്രട്ടറിയും റിപ്പോർട്ട് ഹാജരാക്കണമെന്നും കമ്മീഷൻ ആവശ്യപ്പെട്ടു. ആർ.എൽ.വി രാമകൃഷ്ണന് മോഹിനിയാട്ടത്തിൽ ഡോക്ടറേറ്റ് ഉണ്ടെന്നും ദളിത് വിഭാഗത്തിലുള്ളയാളായതു കൊണ്ടു മാത്രമാണ് അദ്ദേഹം അക്കാദമിയുടെ ഓൺലൈൻ ക്ലാസിൽ നിന്നും പിന്തള്ളപ്പെട്ടതെന്നും മനുഷ്യാവകാശ പ്രവർത്തകനായ ഡോ. ഗിന്നസ് മാടസ്വാമി സമർപ്പിച്ച പരാതിയിൽ പറയുന്നു. പരാതിയിൽ കഴമ്പുണ്ടെന്നാണ് കമ്മീഷൻ ഉത്തരവിൽ പറയുന്നത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →