പാലാരിവട്ടം: പാലം പൊളിക്കല്‍ ജോലികളുടെ രണ്ടാം ഘട്ടം തുടങ്ങി. ഇതുമായി ബന്ധപ്പെട്ട് പാലാരിവട്ടത്ത് ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി.
പാലത്തിന്റെ അണ്ടര്‍ പാസേജ് അടച്ചു. പാലത്തിന് സമാന്തരമായുള്ള ദേശീയ പാതയില്‍ നിയന്ത്രണമില്ല. എന്നാൽ സര്‍വീസ് റോഡുകളില്‍ പാര്‍ക്കിംഗിന് അനുമതിയില്ല.
ഒരാഴ്ച പരീക്ഷണാടിസ്ഥാനത്തിലുള്ള നിയന്ത്രണം ഏര്‍പ്പെടുത്തും. വിശദമായി പഠിച്ച ശേഷം ആവശ്യമായ മാറ്റങ്ങള്‍ വരുത്തുമെന്ന് ഡിസിപി ജി. പൂങ്കുഴലി പറഞ്ഞു.
പാലാരിവട്ടം സിഗ്‌നലിന് ഇരുവശത്തും ദേശീയ പാതയില്‍ 700 മീറ്റര്‍ സഞ്ചരിച്ചാല്‍ യു ടേണ്‍ എടുക്കാന്‍ സൗകര്യമുണ്ടാകുമെന്നും അധികൃതർ അറിയിച്ചു.

