തിരുവനന്തപുരം: കടലാക്രമണങ്ങളില്‍ നിന്ന് തീരത്തെ സംരക്ഷിക്കുന്നതിനുളള സംസ്ഥാനതല തീര സംരക്ഷണ പദ്ധതി പ്രകാരം ചെല്ലാനത്തിന് 10 കോടി രൂപ അുവദിച്ചു. ചെല്ലാനത്ത് 8 കോടി രൂപ ചെലവില്‍ ഒരു കിലോമീറ്റര്‍ നീളത്തില്‍ കടല്‍ ഭിത്തി നിര്‍മ്മിക്കും. ജിയോ ട്യൂബുകള്‍ ഉപയോഗിച്ചാണ് ഭിത്തിയുടെ നിര്‍മ്മാണം. 2021 ജനുവരിയോടെ പദ്ധതിയുടെ പണിപൂര്‍ത്തിയാക്കാനാണ് ഉദ്ദേശം.
കൂടാതെ ചെല്ലാനം ബസാര്‍ ഭാഗത്ത് 220 മീറ്റര്‍ കടല്‍ഭിത്തി പണിയുന്നതിന് ഒരു കോടി രൂപയുടെ പ്രവര്‍ത്തനങ്ങള്‍ നടത്തും. ചാളക്കടവ, മാലാഖപ്പടി ,കണ്ണമാലി പ്രദേശങ്ങളില്‍ ജിയോ ബാഗ് ഉപയോഗിച്ച് 270 മീറ്റര്‍ നീളത്തില്‍ താല്‍ക്കാലിക കടല്‍ഭിത്തി പണിയുന്നതിന് 30 ലക്ഷം രൂപയും അനുവദിച്ചിട്ടുണ്ട്.
ചെന്നൈ ഐഐടിയിലെ ഓഷ്യന്‍ എഞ്ചിനീയറിംഗ് വകുപ്പിന്‍റെ വിദഗ്ദ നിര്‍ദ്ദേശം അനുസരിച്ച് നടപ്പിലാക്കുന്ന മാലാഖപ്പടിയിലെ പുലി മുട്ടുകളുടെ നിര്‍മ്മാണം മാലാഖ പടിയിലും കണ്ണമാലിയിലുമുളള മറ്റു മൂന്നു പുലിമുട്ടുകളുടെ പുനരുദ്ധാരണം എന്നില പുതിയ സാഹചര്യങ്ങള്‍ക്കനുസൃതമായി നടപ്പിലാക്കും.

