തിരുവനന്തപുരം : തിരുവനന്തപുരം മെഡിക്കൽ കോളേജിൽ കോവിഡ് ബാധിതൻറെ ദേഹത്ത് പുഴുവരിച്ച സംഭവത്തിൽ ആരോഗ്യമന്ത്രി നടപടി സ്വീകരിച്ചു. ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടറെയും രണ്ടു നഴ്സുമാരെയും സസ്പെൻഡ് ചെയ്തു. ഈ സംഭവത്തിൽ പ്രതിഷേധിച്ച് കെ ജി എം സി ടി യുടെ നേതൃത്വത്തിൽ ഡോക്ടർമാർ സമരം തുടങ്ങി. സസ്പെൻഷൻ പിൻവലിക്കണമെന്ന് ആവശ്യം. സമരം പ്രഖ്യാപിച്ച ഡോക്ടർമാരും നഴ്സുമാരുമായി ആരോഗ്യമന്ത്രി കെ കെ ശൈലജ ചർച്ച നടത്തി.ചർച്ച പരാജയപ്പെട്ടു. 03-10-2020 ശനിയാഴ്ച മുതൽ അനിശ്ചിതകാലത്തേക്ക് റിലീസ് സത്യാഗ്രഹം തുടങ്ങും. നഴ്സുമാർ കരിദിനം ആചരിക്കും. നടപടി പിൻവലിച്ചില്ലെങ്കിൽ നോൺ കോവിഡ് ഡ്യൂട്ടി ബഹിഷ്കരിക്കാൻ തീരുമാനിച്ചു.
കോവിഡ് ബാധിതനെ പുഴുവരിച്ച സംഭവം. ഒരു ഡോക്ടറെയും രണ്ട് നഴ്സുമാരെയും സസ്പെൻഡ് ചെയ്തു. നടപടി പിൻവലിക്കാൻ ഡോക്ടർമാരുടെ സമരം
