തിരുവനന്തപുരം: ചരിത്രത്തിന്റെ അപനിര്‍മിതിയാണ് ഇന്ത്യ ഇപ്പോള്‍ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്.
മഹാത്മാഗാന്ധിയുടെ കേരള സന്ദര്‍ശനത്തിന്റെ നൂറാം വാര്‍ഷികത്തോടനുബന്ധിച്ച് സംഘടിപ്പിച്ച വെബിനാറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
അധികാരം കൈയ്യാളുന്നവര് തന്നെ ചരിത്രത്തിന്റെ അപനിര്മിതിയ്ക്ക് കാരണമാകുകയാണ്. ഇന്ത്യന്‍ ജനാധിപത്യത്തിന്റെ സവിശേഷതകളെ വ്യക്തമായി മനസിലാക്കാന്‍ സാധിക്കുന്നത് അവയ്ക്ക് പിന്നിലുള്ള ചരിത്രത്തിലൂടെയാണ് .
ഇപ്പോള്‍ രാജ്യത്ത് നടക്കുന്നത് ഇന്ത്യന്‍ ഭരണ ഘടനയുടെ സത്ത ഇല്ലാതാക്കുന്നതും മത നിരപേക്ഷതയ്ക്കു വെല്ലുവിളി ഉയര്‍ത്തുന്നതുമായ പ്രവര്‍ത്തനങ്ങളാണെന്നും മുഖ്യമന്ത്രി വിമര്‍ശിച്ചു.

