ഗുരുവായൂര്‍ ക്ഷേത്രത്തിലെ അഡ്വാന്‍സ് കൌണ്ടറിലെ പണം കൈവശപ്പെടുത്താന്‍ ശ്രമിച്ചതിന് എല്‍ഡി ക്ലര്‍ക്കിന് സസ്‌പെന്‍ഷന്‍

ഗുരുവായൂര്‍ : ഗുരുവായൂര്‍ ക്ഷേത്രത്തിലെ അഡ്വാന്‍സ് കൗണ്ടറില്‍ നിന്നും പണം കൈവശപ്പെടുത്താന്‍ ശ്രമിച്ച ക്ലര്‍ക്കിനെ സസ്‌പെന്‍റ് ചെയ്തു. കൗണ്ടറില്‍ സൂക്ഷിച്ചിരുന്നുവെന്ന് പറഞ്ഞ 33,522 രൂപ അനധികൃതമായി കൈക്കലാക്കാന്‍ ശ്രമിച്ചുവെന്ന കുറ്റത്തിനാണ് ക്ലര്‍ക്ക് പി.വിഷണുദാസിനെ അന്വേഷണ വിധേയമായി ദേവസ്വം അഡ്മിനിസ്‌ട്രേറ്റര്‍ സസ്‌പെന്‍റ് ചെയ്തത് .

കൗണ്ടറില്‍ സൂക്ഷിച്ചുവെന്ന് പറഞ്ഞ പണം പിന്നീട് താന്‍ ധരിച്ചിരുന്ന ഷാളില്‍ നിന്ന് വീട്ടില്‍വച്ച് കണ്ടെത്തിയെന്നാണ് വിഷ്ണുദാസ് വിശദീകരണം നല്‍കിയിരുന്നത്. ഡെപ്യൂട്ടി അഡ്മിനിസ്‌ട്രേറ്ററുടെ റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് നടപടി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →