കൊച്ചി: തീയേറ്റര്‍ അനുഭവം കാറിലിരുന്ന് അനുഭവിക്കാന്‍ കൊച്ചിക്കാര്‍ക്ക് അവസരമൊരുക്കി സണ്‍സെറ്റ് സിനിമാ ക്ലബ്ബ്. ഡ്രൈവ് ഇന്‍ സിനിമയുടെ ലക്ഷ്യം സ്വന്തം കാറിലിരുന്ന് സിനിമ ബിഗ് സ്‌ക്രീനില്‍ ആസ്വദിക്കാനുള്ള സൗകര്യമാണ് പ്രേക്ഷകര്‍ക്കായി ഒരുക്കുന്നത് . ഡ്രൈവ് ഇന്‍ സിനിമ ആശയത്തിന്റെ കൊച്ചി റിലീസ് 5-10-2020 ഞായറാഴ്ച മെറിഡിയനില്‍ നടക്കും. അടുത്തയാഴ്ച മുതല്‍ ശനിയും ഞായറും പ്രദര്‍ശനമുണ്ടായിരിക്കും.
കാറിനകത്തിരുന്ന് ദൃശ്യ, ശബ്ദമികവോടെ സിനിമ അനുഭവിക്കാന്‍ കഴിയുമെന്നതാണ് ഡ്രൈവ് ഇന്‍ സിനിമയുടെ സവിശേഷത. ലോക്ഡൗണ്‍
കാലത്ത് രാജ്യത്തിന്റെ പല ഭാഗങ്ങളിലും ഈ ആശയം വിജയകരമായി പരീക്ഷിച്ചിരുന്നു. ഡല്‍ഹി, മുംബൈ, ബെംഗളൂരു, അഹമ്മദാബാദ് തുടങ്ങി ഇന്ത്യയിലെ പല പ്രധാന നഗരങ്ങളിലും ഡ്രൈവ് ഇന്‍ സിനിമ ലോക്ഡൗണ്‍ മടുപ്പിന് ആശ്വാസകരമായി. അതേ സണ്‍സൈറ്റ് സിനിമാ ക്ലബ് തന്നെയാണ് കൊച്ചിയിലും ഡ്രൈവ് ഇന്‍ സിനിമ പരിചയപ്പെടുത്തുന്നത്.
ഇതിനായി തുറസ്സായ സ്ഥലത്ത് കാറുകള്‍ നിര്‍ത്തിയിട്ട് കാറുകളില്‍ത്തന്നെയിരുന്ന് വലിയ സ്‌ക്രീനിലൂടെ സിനിമ കാണാനുള്ള എല്ലാ സംവിധാനവും ഒരുക്കും. സാമൂഹിക അകലം പാലിച്ചായിരിക്കും പാര്‍്ക്കിംഗ്.
സിനിമ പ്രദര്‍ശിപ്പിക്കുന്ന വലിയ സ്‌ക്രീനിന് അഭിമുഖമായാണ് കാറുകള്‍ പാര്‍ക്ക് ചെയ്യുക. കാറിന്റെ സ്പീക്കറിലൂടെ സിനിമയുടെ ശബ്ദമെത്താനുള്ള ക്രമീകരണമാണ് ചെയ്യുക.കാറിനുള്ളിലെ എഫ്.എം. റേഡിയോ നിശ്ചിത ഫ്രീക്വന്‍സിയില്‍ ട്യൂണ്‍ ചെയ്താല്‍ തീയേറ്റര്‍ അനുഭവത്തില്‍ തന്നെ ശബ്ദം കേള്‍ക്കാനും കഴിയും. ബ്ലൂടൂത്ത് വഴിയും ശബ്ദസംവിധാനം ഒരുക്കാറുണ്ട്.
ഡ്രൈവ് ഇന്‍ സിനിമ പ്രദര്‍ശനം പൂര്‍ണമായും കോവിഡ് നിയന്ത്രണങ്ങള്‍ പാലിച്ചായിരിക്കും നടപ്പാക്കുക. ഇതിന് സംഘാടകര്‍ ചില നിര്‍ദ്ദേശങ്ങളും മുന്നോട്ടു വെക്കുന്നുണ്ട്. കാറില്‍ പരമാവധി നാലുപേര്‍ മാത്രമേ പാടുള്ളു. മാസ്‌ക് നിര്‍ബന്ധം. പ്രവേശന കവാടത്തില്‍ താപനില പരിശോധിച്ചതിനു ശേഷമേ വാഹനം നിര്‍ത്തിയിടാന്‍ അനുവാദം ലഭിക്കൂ. സാനിറ്റൈസര്‍ കൃത്യമായി ഉപയോഗിക്കണം. ശൗചാലയം ഉപയോഗിക്കാനും ഭക്ഷണം വാങ്ങാനുമൊഴികെ മറ്റൊരു സമയത്തും ആര്‍ക്കും കാറിനുള്ളില്‍നിന്ന് പുറത്തിറങ്ങാന്‍ അനുവാദമുണ്ടായിരിക്ക

