കട്ടപ്പന: കട്ടപ്പന വില്ലജിലെ ത്രേസ്യാമ്മ ചാണ്ടി മറ്റപ്പളളില്‍ എന്നയാളുടെ പേരിലുളള 20-ാം നമ്പര്‍ ടൗണ്‍ഷിപ്പ് തണ്ടപ്പേര്‍ റദ്ദ് ചെയ്‌തുകൊണ്ട് ഇടുക്കി ജില്ലാ കളക്ടര്‍ ഉത്തരവായി. പഴയ തണ്ടപ്പേര്‍ 850 ലെ എല്‍എ 71/69-ാം നമ്പര്‍ പട്ടയത്തില്‍ നിന്നും നടത്തിയിട്ടുളള എല്ലാ പോക്കുവരവുകളും റദ്ദാക്കുന്നതിനുളള നടപടികള്‍ ഇടുക്കി റവന്യൂ ഡിവിഷണല്‍ ഓഫീസര്‍ സ്വീകരിക്കേണ്ടതാണെന്നും ഉത്തരവില്‍ പറയുന്നു. ഇപ്പോള്‍ ആ വസ്‌തുവകകള്‍ കയ്യിലിരിക്കുന്നവരെ നേരില്‍ കേട്ടശേഷം നടപടികള്‍ സ്വീകരിക്കണമെന്നാണ് ഉത്തരവില്‍ പറയുന്നത്.
വില്ലേജ് റിക്കാര്‍ഡുകളില്‍ ആവശ്യമായ മാറ്റങ്ങള്‍ വരുത്തി റിപ്പോര്‍ട്ടുചെയ്യാന്‍ കട്ടപ്പന വില്ലേജാഫീസര്‍ക്കും ഉത്തരവ് നല്‍കിയിട്ടുണ്ട്. എല്‍എ 71/ 69നമ്പര്‍ പട്ടയത്തിന്‍റെ പേരില്‍ ഭൂമി കൈവശപ്പെടുത്തിയ എല്ലാ അനധികൃത പ്രവേശനങ്ങളും ഒഴിപ്പിക്കേണ്ടതും ഭൂമിയും ചമയങ്ങളും ഇടുക്കി ഭൂരേഖാ തഹ്‌സീല്‍ദാര്‍ സര്‍ക്കാര്‍ അധീനതയില്‍ എടുക്കേണ്ടതാണെന്നും ഉത്തരവില്‍ പറയുന്നു. ഇടുക്കി എല്‍ ആന്‍റ് ആര്‍ഡി ഡെപ്യൂട്ടികളക്ടര്‍ ഈ വിഷയത്തില്‍ അന്വേഷണം നടത്തി കുറ്റക്കാരായ ഉദ്യോഗസ്ഥരെ സംബന്ധിച്ച് 10 ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും ജില്ലാ കളക്ടര്‍ ഉത്തരവായി.
കട്ടപ്പന നഗരത്തിന്‍റെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന ബസ്റ്റാന്‍റും വ്യാപാര സമുച്ചയങ്ങളും ഉള്‍പ്പെടുന്ന മൂന്നേമുക്കാല്‍ ഏക്കര്‍ ഭൂമിയാണ് തിരിച്ചുപിടിക്കാന്‍ ഉത്തരവായിട്ടുളളത്. 1969 ല്‍ നെടുംകണ്ടം ഭൂമി പതിവ് ഓഫീസില്‍ നിന്ന പട്ടയം കിട്ടിയതാണ് ഭൂമിയെന്നാണ് ഇ പ്പോഴത്തെ ഉടമയും ത്രേസിയാമ്മ ചാണ്ടിയുടെ മകനുമായ മറ്റപ്പളളില്‍ ജോസിന്‍റെ വാദം. ആ കാലത്ത് പട്ടയം നല്‍കിയിരുന്നത് പീരുമേട് ലാന്‍ഡ് അസൈന്‍ മെന്‍റ് ഓഫീസില്‍ നിന്ന മാത്രമാണ്. അസ്സല്‍ പട്ടയമോ കരം കെട്ടിയ രസീതുകളോ ഹാജരാക്കാന്‍ ഇയാള്‍ക്ക് കഴിഞ്ഞിട്ടില്ല.
വില്ലേജാഫീസിലെ രേഖകള്‍ കീറിമാറ്റിയാണ് അന്നത്തെ ഉദ്യോഗസ്ഥര്‍ ഈ തട്ടി്‌പ്പിന് കൂട്ടുനിന്നത്. തട്ടിപ്പിന് കൂട്ടുനിന്ന ഉദ്യോഗസ്ഥര്‍ ആരൊക്കെയെന്ന് കണ്ടെത്താനും ജില്ലാ കളക്ടര്‍ ഉത്തരവിട്ടു.

