കൊച്ചി: യു എൻ ഇ കോൺസുലേറ്റിന് പേരിൽ 2017 ഒക്ടോബറിൽ നയതന്ത്ര ചാനൽ വഴി കൊണ്ടുവന്ന 17000 കിലോഗ്രാം ഈന്തപ്പഴം കൊണ്ടുവന്ന കേസിന്റെ അന്വേഷണം ഊർജിതമാക്കി. എൻഐഎ കസ്റ്റംസ് എന്നിവരുടെ മുന്നിൽ സ്വപ്നസുരേഷ് നൽകിയ മൊഴി വിശകലനം ചെയ്തതിൽ നിന്ന് ഈന്തപ്പഴം കൊണ്ടുവന്ന സംഭവത്തിലും കമ്മീഷൻ വാങ്ങിയതായി കണ്ടെത്തി.
ദുബായിൽ നിന്നും കേരളത്തിൽ നിന്നും കമ്മീഷൻ വാങ്ങിച്ചതായാണ് വിവരം. ദുബായ് ഭരണാധികാരികൾ കുട്ടികൾക്ക് സമ്മാനമായി നൽകിയതാണെങ്കിൽ എന്തിനാണ് കമ്മീഷൻ കൊടുത്തത് എന്ന സംശയം ഉദിക്കുന്നു. കോൺസുലേറ്റ് സ്വന്തം ആവശ്യത്തിനായി കൊണ്ടുവന്ന ഈന്തപ്പഴം അനാഥാലയത്തിലെയും സ്പെഷ്യൽ സ്കൂളുകളിലെയും കുട്ടികൾക്ക് വിതരണം ചെയ്യാൻ സർക്കാരിൻറെ അടുത്ത് എത്തിയതിനെക്കുറിച്ചും അന്വേഷിക്കുന്നുണ്ട്.
വാണിജ്യ ആവശ്യത്തിന് അല്ലാതെ ഇത്രയും കിലോ ഈന്തപ്പഴം ഇറക്കുമതി ചെയ്തതിൽ അസ്വാഭാവികത ഉണ്ടെന്നും കസ്റ്റംസ് വിലയിരുത്തുന്നു. ഈന്തപ്പഴം വിതരണം ചെയ്തതിന് കണക്കും അതിൻറെ അനുബന്ധ ഉത്തരവും ആവശ്യപ്പെട്ടുകൊണ്ട് സംസ്ഥാന പൊതുഭരണ സാമൂഹിക നീതി വകുപ്പുകൾക്ക് കസ്റ്റംസ് കത്ത് നൽകിയിരുന്നു. കണക്കുകളും ഉത്തരവും കൈവശം ഇല്ല എന്നും വാക്കാൽ നിർദ്ദേശം നൽകിയതാണ് എന്ന സാമൂഹിക നീതി വകുപ്പ് മറുപടി നൽകി. 2017 ഒക്ടോബർ മാസത്തിൽ കൊച്ചി തുറമുഖത്ത് കണ്ടെയ്നറിൽ എത്തിയ ഈന്തപ്പഴം ഏറ്റുവാങ്ങാൻ സ്വപ്നയും സരിതയും ചെന്നതായി കസ്റ്റംസ് കണ്ടെത്തിയിരുന്നു.