36 മണിക്കൂര്‍ നീണ്ട കസ്റ്റഡിക്കൊടുവിൽ കാരാട്ട് ഫൈസലിനെ വിട്ടയച്ചു

കൊച്ചി: സ്വര്‍ണക്കടത്ത് കേസില്‍ 36 മണിക്കൂര്‍ നീണ്ട കസ്റ്റഡിക്കൊടുവിൽ കാരാട്ട് ഫൈസലിനെ വിട്ടയച്ചു. 1-10 -2020 വ്യാഴാഴ്ചയാണ് കാരാട്ട് ഫൈസലിനെ കസ്റ്റംസ് കസ്റ്റഡിയിലെടുത്തത്. 2-10 -2020 വെള്ളിയാഴ്ച ഉച്ചക്ക് മുന്നോടിയായി അറസ്റ്റ് ഉണ്ടാകുമെന്ന് നേരത്തേ കസ്റ്റംസ് വൃത്തങ്ങള്‍ അറിയിച്ചിരുന്നു.

ഫൈസലിന്‍റെ വീട്ടില്‍ റെയ്ഡ് നടത്തിയാണ് കസ്റ്റംസ് ഫൈസലിനെ കസ്റ്റഡിയില്‍ എടുത്തത്. കാരാട്ട് ഫൈസലിനെതിരെ നിർണായക തെളിവുകളാണ് കസ്റ്റംസിന് ലഭിച്ചിരിക്കുന്നത്. കേസിലെ മുഖ്യകണ്ണിയാണ് ഫൈസൽ എന്നാണ് വിലയിരുത്തൽ.

നയതന്ത്ര ബാഗേജിലൂടെ കടത്തിക്കൊണ്ട് വന്ന സ്വര്‍ണം വിറ്റത് കാരാട്ട് ഫൈസലാണെന്നാണ് കസ്റ്റംസിന്‍റെ കണ്ടെത്തല്‍. കെ. ടി റമീസ് അടക്കമുള്ള പ്രതികള്‍ നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് കാരാട്ട് ഫൈസലിനെ 1-10 -2020 വ്യാഴാഴ്ച കസ്റ്റംസ് കസ്റ്റഡിയില്‍ എടുത്തത്. മുമ്പ് 84 കിലോ സ്വര്‍ണം കൊണ്ടുവന്നതിലടക്കം ഫൈസല്‍ മുഖ്യകണ്ണിയായിരുന്നുവെന്നും മൊഴിയുണ്ട്. സ്വര്‍ണം വിറ്റത് കൂടാതെ സ്വര്‍ണക്കടത്തിനായി പണം നിക്ഷേപിച്ചിട്ടുണ്ടെന്നും കസ്റ്റംസിന് വിവരം ലഭിച്ചിരുന്നു.

സ്വർണക്കടത്ത് കേസിലെ പ്രധാന പ്രതി സന്ദീപ് നായരെ കാണാനായി കാരാട്ട് ഫൈസൽ പലതവണ എത്തിയതായി സന്ദീപിന്‍റെ ഭാര്യ സൗമ്യ കസ്റ്റംസിന് മൊഴി നൽകിയിരുന്നു. സൗമ്യയുടെ മൊഴിയും കേസിൽ നിർണായകമായിരുന്നു

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →