മാധ്യമങ്ങൾ പോകും. ഞങ്ങൾ ഇവിടെ തന്നെയുണ്ടാകും. കൊല്ലപ്പെട്ട ഹത്രാസ് പെൺകുട്ടിയുടെ ബന്ധുക്കളെ ഭീഷണിപ്പെടുത്തി ജില്ലാ മജിസ്ട്രേറ്റ്

ലഖ്‌നോ: “മാധ്യമങ്ങള്‍ രണ്ടോ മൂന്നോ ദിവസങ്ങള്‍ കഴിഞ്ഞാല്‍ പോവും ഞങ്ങള്‍ ഇവിടത്തന്നെയുണ്ടാവും” ഉത്തര്‍പ്രദേശിലെ ഹത്രാസിൽ ക്രൂര ബലാത്സംഗത്തിനി രയായി കൊല്ലപ്പെട്ട ഹത്രാസിലെ യുവതിയുടെ കുടുംബത്തെ ഭീഷണിപ്പെടുത്തി പൊലിസ്.

ജില്ലാ മജിസ്‌ട്രേറ്റ് ഭീഷണിപ്പെടുത്തുന്ന ദൃശ്യങ്ങളാണ് സമീപത്തിരുന്ന ആരോ മൊബൈല്‍ ക്യാമറയില്‍ പകര്‍ത്തി സാമൂഹ്യമാധ്യമങ്ങളിലൂടെ പുറത്തുവിട്ടത്. മൊഴി മാറ്റിപ്പറയാന്‍ തങ്ങളെ സമ്മർദ്ദം ചെലുത്തുന്നതായി കൊറോണ
വന്നാണ് മരിച്ചതെന്ന് പറഞ്ഞാല്‍ തങ്ങള്‍ക്ക് നഷ്ടപരിഹാരം ലഭിക്കുമെന്ന് പറയുന്നുവെന്നും അവർ വെളിപ്പെടുത്തി. പെൺകുട്ടിയുടെ പിതാവിനും ബന്ധുക്കൾക്കും ഭീഷണിയുണ്ടെന്നും അവർ പറഞ്ഞു.

ജില്ലാ മജിസ്‌ട്രേറ്റ് ബന്ധുക്കളുടെ മൊഴി വിശ്വാസയോഗ്യമല്ലെന്നാണ് പറയുന്നത്. ഞങ്ങളെ ഭീഷണിപ്പെടുത്തി മൊഴി മാറ്റിപ്പറയാന്‍ പ്രേരിപ്പിക്കുന്നുണ്ട് എന്നും അവർ വ്യക്തമാക്കി. 14-9 -2020 തിങ്കളാഴ്ച നാല് മേല്‍ജാതിക്കാരായ യുവാക്കള്‍ ചേര്‍ന്ന് 19 കാരിയെ ബലാത്സംഗം ചെയ്യുകയും ക്രൂരമായി മര്‍ദിക്കുകയും ചെയ്തത്. നാവ് മുറിച്ച നിലയിലായിരുന്നു പെൺകുട്ടി. നട്ടെല്ല് തകർന്നും ദേഹമാകെ പരിക്കേറ്റും അവശയായ പെൺകുട്ടി 29-9-2020 ചൊവ്വാഴ്ച മരിച്ചു.

മരണാനന്തരം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കാതെ പോലീസ് രാത്രി രണ്ടരയ്ക്ക് തന്നെ ദഹിപ്പിച്ചു. ഫോറൻസിക് പരിശോധനയിൽ പെൺകുട്ടി റേപ് ചെയ്യപ്പെട്ടിട്ടില്ല എന്നു വ്യക്തമായെന്നും പോലിസ് പ്രചരിപ്പിച്ചു .ഇതിനിടെയാണ് ജില്ലാ മജിസ്ട്രേറ്റിൻ്റെ ഭീഷണി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →