10 വയസ്സിനു മുകളില്‍ പ്രായമുള്ള 15 വ്യക്തികളില്‍ ഒരാള്‍ക്കു വീതം കോവിഡ്: സീറോ സര്‍വേ

ന്യൂഡല്‍ഹി: ഇന്ത്യയില്‍ 10 വയസ്സിനു മുകളില്‍ പ്രായമുള്ള 15 വ്യക്തികളില്‍ ഒരാള്‍ക്കു വീതം കോവിഡ് ബാധിച്ചെന്ന് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് (ഐസിഎംആര്‍). വൈറസ് അണുബാധയ്‌ക്കെതിരായ ആര്‍ജിത പ്രതിരോധശേഷി കൈവരിക്കുന്നതില്‍ ഇന്ത്യക്കാര്‍ പിന്നിലാണെന്നും ഓഗസ്റ്റില്‍ നടത്തിയ രണ്ടാമത്തെ ദേശീയ സിറോ സര്‍വേ റിപ്പോര്‍ട്ട്.നഗര ചേരികളില്‍ 15.6 ശതമാനം വൈറസ് സാന്നിധ്യം കണ്ടപ്പോള്‍ ചേരിയല്ലാത്ത പ്രദേശങ്ങളില്‍ ഇത് 8.2 ശതമാനമായിരുന്നു. രാജ്യത്തെ മുതിര്‍ന്ന ജനസംഖ്യയുടെ 7.1 ശതമാനം പേര്‍ക്കു കോവിഡ് വന്നതിന്റെ തെളിവും സീറോ സര്‍വേയില്‍ കണ്ടെത്തി.

അതേസമയം രാജ്യത്ത് രോഗമുക്തി നേടിയവരും പുതുതായി രോഗബാധിതരായവരും തമ്മിലുള്ള വ്യത്യാസം 41.5 ലക്ഷത്തിലധികമാണ്. കൊവിഡില്‍ നിന്ന് രോഗമുക്തി പ്രാപിച്ചവരുടെ എണ്ണം നിലവില്‍ ചികിത്സയിലുള്ളവരുടേതിനേക്കാള്‍ 5.38 മടങ്ങ് കൂടുതലാണ്.നിലവില്‍ രോഗബാധിതരായവരുടെ എണ്ണം ആകെ രോഗബാധിതരായവരുടെ എണ്ണത്തിന്റെ 15.42 ശതമാനം മാത്രമാണ്. രാജ്യത്തെ ആകെ കൊവിഡ് മരണം 96,318 ആണ്.

ഈ പശ്ചാത്തലത്തില്‍, വരാനിരിക്കുന്ന ഉത്സവ സീസണിനും ശൈത്യകാലത്തിനും ആവശ്യമായ നിയന്ത്രണങ്ങളും തയാറെടുപ്പും സംസ്ഥാനങ്ങള്‍ സ്വീകരിക്കണമെന്ന് ഐസിഎംആര്‍ ചൂണ്ടിക്കാട്ടി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →