കോഴിക്കോട്: സൂധീര്‍ബാബു കൊലക്കേസില്‍ പ്രതിക്ക് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ച് കോടതി. കേസില്‍ ഒന്നാം പ്രതി നൗഫലിനെയാണ് കോടതി ശിക്ഷിച്ചത് കൂട്ടുപ്രതിയെ കുറ്റക്കാരനല്ലെന്ന് കണ്ട് കോടതി വിട്ടയച്ചു. സ്വവര്‍ഗ്ഗ ലൈംഗികതയുമായി ബന്ധപ്പെട്ട തര്‍ക്കത്തിലാണ് പന്നിയങ്കര സ്വദേശി സുധീര്‍ കൊല്ലപ്പെട്ടത്. രണ്ടുവര്‍ഷം മുമ്പ് കോഴിക്കോട് റയില്‍വേ ക്വാര്‍ട്ടേഴ്സിലാണ് സുധീറിന്‍റെ മൃതദേഹം കണ്ടത് .
കൊലപാതകത്തിന് പിന്നാലെ നല്ലളം ബസാര്‍ വടക്കേതടത്തില്‍ മുന്ന മന്‍സിസില്‍ നൗഫലിലെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. 2018 നവംബര്‍ അഞ്ചിന് രാവിലെയാണ് സുധീര്‍ കൊല്ലപ്പെട്ടതെന്ന് പ്രതി മൊഴിനല്‍കി. മദ്യലഹരിയില്‍ വാക്കേറ്റത്തിനിടയില്‍ കല്ലുകൊണ്ട് തലക്കടിയേറ്റാണ് മരണമെന്നും സ്വവര്‍ഗ്ഗ ലൈംഗിക ബന്ധത്തിനുളള ശ്രമാമാണ് തര്‍ക്കത്തില്‍ കലാശിച്ചതെന്നും പോലീസ് കണ്ടെത്തി.
സുധീര്‍ബാബുവിനെ കാണാനില്ലന്ന് കാണിച്ച് സഹോദരന്‍ നവംബര്‍ 18ന് പന്നിയങ്കര പോലീസില്‍ പരാതി നല്‍കി. തുടര്‍ന്ന് പന്നിയങ്കര പോലീസും സിറ്റി പോലീസ് ക്രൈം സ്‌ക്വാഡും നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലാകുന്നത്. മറ്റൊരു കേസില്‍ ശിക്ഷകഴിഞ്ഞ് പുറത്തിറങ്ങിയപ്പോഴാണ് സുധീര്‍ബാബുവിനെ കൊലപ്പെടുത്തുന്നത്.